കൊച്ചി: ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി കയറി ആചാരലംഘനം നടത്തിയ ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, ബിജെപി നേതാവ് കെ. സുരേന്ദ്രന്, ചേര്‍ത്തല സ്വദേശി ആര്. ബാലകൃഷ്ണന് എന്നിവരാണ് ഹര്‍ജിക്കാര്‍. 
ആചാരം സംരക്ഷിക്കാന്‍ നിയമിതനായ വ്യക്തി ആചാര ലംഘനം നടത്തിയതിനാല്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ഹര്‍ജിക്കാര്‍ വാദിക്കുന്നു. അക്രമസംഭവത്തില്‍ ജയിലില്‍ കഴിയുന്ന ഗോപന് മധുസൂദനന് നല്കിയ ജാമ്യാപേക്ഷയും ഹൈക്കോടതി പരിഗണിച്ചേക്കും.

