മൂന്നാറിന്റെ പ്രകൃതി രമണീയതയില്‍ ഒരു ത്രില്ലര്‍ ചിത്രം ഒരുങ്ങുന്നു. സില്‍വര്‍ സ്കൈ പ്രൊഡക്ഷന്‍സിനു വേണ്ടി മെഹമൂദ് കെ.എസ്. സംവിധാനം ചെയ്യുന്ന ലൗ റിവഞ്ച് എന്ന ചിത്രം ശക്തമായൊരു ത്രില്ലര്‍ ചിത്രമായാണ് ചിത്രീകരിക്കുന്നത്. മൂന്നാറില്‍ പൂര്‍ത്തിയായ ഈ ചിത്രം ഉടന്‍ തീയേറ്ററിലെത്തും.
മൂന്നാര്‍ നിവാസിയായ ഒരു എഞ്ചിനീയറുടെ മകളായ അനാമികയും, കളിക്കൂട്ടുകാരനായ സേതുവിന്റേയും കഥയാണ് ലൗ റിവഞ്ച് എന്ന ചിത്രം അവതരിപ്പിക്കുന്നത്. പ്രണയം, കോമഡി, ആക്ഷന്‍ എന്നിവയ്ക്ക് പ്രാധാന്യം നല്കി ചിത്രീകരിക്കുന്ന വ്യത്യസ്തമായ ത്രില്ലര്‍ ചിത്രമാണ് ലൗ റിവഞ്ച്.
സില്‍വര്‍ സ്കൈ പ്രൊഡക്ഷന്‍സിനു വേണ്ടി, കുര്യാക്കോസ്, ജിവാനിയോസ് പുല്ലന് എന്നിവര്‍ നിര്‍മ്മിക്കുന്ന ലൗ റിവഞ്ച് കെ. മെഹമൂദ് കഥ, തിരക്കഥ, സംവിധാനം നിര്‍വ്വഹിക്കുന്നു. ക്യാമറ – ഷെട്ടി മണി, സംഭാഷണം – സുനില്‍ പുല്ലോട്, ഷിബു പുല്ലോട്, എഡിറ്റര്‍ – ഷാന്‍, ഡയറക്ഷന്‍ സൂപ്പര്‍ വിഷന്‍ – റിജു നായര്‍, കല- ഗ്ലാട്ടന്‍ പീറ്റര്‍, മേക്കപ്പ് -നിഷാന്ത് സുഭ്രന്‍, കോസ്റ്റ്യൂം – അബ്ബാസ് പാണാവള്ളി, സംഘട്ടനം – സലിം ബാവ, പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവ് – നിധീഷ് മുരളി, ബി.ജി.എം- ജോയി മാധവ്, എഫക്സ് – ആഷിഷ് ഇല്ലിക്കല്‍, ലെയ്സണ്‍ ഓഫീസര്‍ – സെബി ഞാറക്കല്‍, സ്റ്റില്‍- ഷാബു പോള്‍, പി.ആര്.ഒ- അയ്മനം സാജന്, വിതരണം – സില്‍വര്‍ സ്കൈ റിലീസ്.
ബോബല്‍ ആലുംമൂടന്‍, അജിത് നായര്‍, ജിവാനിയോസ്, ബിനു അടിമാലി, ആന്‍സി വര്‍ഗീസ്, നിമിഷ ബിജോ, ജോസ് കുട്ടി പാല, ശ്രീപതി, ശിവന് ദാസ്, എലികുളം ജയകുമാര്‍, റെജി മൂസദ്, ഷെറിന്, ഗ്രേഷ്യ അരുണ്‍, അര്ജുന് ദേവരാജ്, ആര്.കെ.മാമല, ജസി, ബേബി അതിഥി ശിവകുമാര്‍, മാസ്റ്റര്‍ ഗാവിന് ഗയജീവ, സൂര്യ എന്നിവര്‍ അഭിനയിക്കുന്നു.


