മുഖ്യമന്ത്രിക്കും പി.ജയരാജനും എതിരെ വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ ..ചെറുതാഴം മുണ്ടൂരിലെ കൊവ്വല്‍ കളരിയിലെ പരത്തിവീട്ടില്‍ വിജേഷി(35)നെയാണ് അറസ്റ്റ് ചെയ്തത്.മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജനെയും വധിക്കുമെന്ന് ഫോണിലൂടെ യുവാവ് ഭീഷണിപ്പെടുത്തുകയായിരുന്നു.
സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തിലെ മൂന്ന് ലാന്‍ഡ് ഫോണിലേക്ക് വിളിച്ചാണ് വിജേഷ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഒരുമാസം മുന്‍പാണ് സംഭവം. കോഴിക്കോട് കുളത്തൂരിലെ ഒരു ആശ്രമത്തിലെ അന്തേവാസിയാണ് ഇപ്പോള്‍ വിജേഷ്. ടൗണ്‍ എസ്.ഐ. ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് ആശ്രമത്തിലെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.


