അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യില്‍ നിന്ന് ഇടവേള എടുക്കാനൊരുങ്ങി ഇടവേള ബാബു. കാൽനൂറ്റാണ്ടായി ‘അമ്മ’യുടെ വിവിധ ഔദ്യോഗിക പദവികളിൽ സംഘടനയെ നയിച്ച വ്യക്തിയാണ് താരംനടൻ മോഹൻലാലും പ്രസിഡന്റ് സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.അമ്മയുടെ ചുമതലയിലേക്ക് പുതിയ ആളുകള്‍ കടന്നു വരേണ്ടതായിട്ടുണ്ട് എന്നും അതിനാലാണ് താന്‍ ഒഴിയുന്നതെന്നുമാണ് സംഭവവുമായി ബന്ധപ്പട്ട് ഇടവേള ബാബുവിന്റെ പ്രതികരണം.
ഈ മാസം നടക്കുന്ന പൊതുയോഗത്തിൽ വലിയ സ്ഥാനമാറ്റങ്ങളുണ്ടാകും. കഴിഞ്ഞ തവണയും ഇടവേള ബാബു സ്ഥാനമൊഴിയാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. മമ്മൂട്ടിയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു. എന്നാല്‍ ഇത്തവണ എന്തായാലും തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്നും താരം പറയുന്നു. അതേസമയം ജൂൺ 30ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ വെച്ചാണ് അമ്മയുടെ പൊതുയോഗം നടക്കുക. 506 അംഗങ്ങൾക്കാണ് സംഘടനയില്‍ വോട്ടവകാശമുള്ളത്.