കണ്ണൂര്‍: കൊട്ടിയൂര്‍ പന്നിയാമലയിലെ കടുവ ദൗത്യം വിജയം. മയക്കുവെടിയേറ്റ കടുവയെ കൂട്ടിലേക്ക് മാറ്റിയ ശേഷം ആറളത്തെ വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടുപോയി.കൂട്ടിലാക്കിയ ശേഷം ഒരു ഡോസ് മയക്കുവെടി കൂടി കടുവയ്ക്ക് നല്‍കിയിരുന്നു. രാവിലെയാണ് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കമ്ബിവേലിയില്‍ കുടുങ്ങിയ നിലയില്‍ കടുവയെ കണ്ടെത്തിയത്.
റബര്‍ വെട്ടാന്‍ പോയവരാണ് കടുവയുടെ അലര്‍ച്ച കേട്ട് സ്ഥലത്തെത്തിയത്. പിന്നീട് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. സുരക്ഷ കണക്കിലെടുത്ത് ആളുകളെ പ്രദേശത്തുനിന്ന് മാറ്റിയ ശേഷമാണ് വനംവകുപ്പ് ദൗത്യം ആരംഭിച്ചത്.
വലതുകൈ കമ്പിവേലിയില്‍ കുടുങ്ങി കടുവയ്ക്ക് പരിക്കുണ്ടെന്നാണ് സൂചന.