കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി.
അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു.
ജില്ലാ ജഡ്ജി വസ്തുതാ അന്വേഷണം നടത്തണം. ആവശ്യമെങ്കില്‍ പോലീസിന്റെയോ അന്വേഷണ ഏജൻസികളുടെയോ സഹായം തേടാമെന്നും ഒരുമാസത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ജസ്റ്റീസ് കെ. ബാബു ഉത്തരവിട്ടു.