മൂവാറ്റുപുഴ : ഐ ടി അധിഷ്ടിത തൊഴില്‍ മേഘലയില്‍ കേരളം ലോകത്തിന് മാതൃകയെന്ന് വ്യവസായ മന്ത്രി പി,രാജീവ് പറഞ്ഞു. യു.എ.ഇ. ആസ്ഥാനമായ ഹെല്‍ത്ത് കെയര്‍ കമ്പനിയായ സേഫ്കെയര്‍ ടെക്നോളജീസിന്റെ ഇന്ത്യയിലെ കോര്‍പ്പറേറ്റ് ഓഫീസ് മൂവാറ്റുപുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പഠനത്തോടൊപ്പം തൊഴില്‍ എന്ന ആശയത്തിലൂടെ ലോകത്തിനുമുന്നില്‍ വര്‍ക്ക്-ഫ്രം കേരള എന്ന സംസ്കാരം വളര്‍ത്തിയെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് പുറമേ കോളേജുകളുടെ ഭാഗമായി കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍കൂടി വരുന്നതോടെ പഠനത്തോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് ജോലിചെയ്ത് വരുമാനം ഉണ്ടാക്കാനാവുമെന്നും മന്ത്രി പറഞ്ഞു.
ജന്മനാടിന്റെ ഐ.ടി. വ്യവസായവികസനം ലക്ഷ്യമിട്ടാണ് കോര്‍പ്പറേറ്റ് ഓഫീസ് മൂവാറ്റുപുഴയില്‍ തുറന്നതെന്നും ആയിരംപേര്‍ക്ക് തൊഴില്‍ നല്‍കാനാകുമെന്നാണ് കരുതുന്നതെന്നും സേഫ്കെയര്‍ ടെക്നോളജീസ് എം.ഡി. സി.ഒ. ഒമര്‍ അലി പറഞ്ഞു.മാത്യു കുഴല്നാടന് എം.എല്‍.എ. അധ്യക്ഷനായി. ഡീന്‍ കുര്യാക്കോസ് എം.പി., ആന്റണി ജോണ്‍ എം.എല്‍.എ., സപ്ലൈകോ ഡയറക്ടര്‍ അഡ്വ. പി.എം. ഇസ്മയില്‍, മുന്‍ എം.എല്‍.എ. എല്‍ദോ എബ്രഹാം, നഗരസഭാ ഉപസമിതി അധ്യക്ഷരായ പി.എം. അബ്ദുള്‍ സലാം, നിസ അഷറഫ്, അജി മുണ്ടാടന്‍, ബി.ജെ.പി. നിയോജകമണ്ഡലം പ്രസിഡന്റ് അരുണ്‍ പി. മോഹന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ പി.എം. സലിം, പി.വി. രാധാകൃഷ്ണന്, നെജില ഷാജി, ഫൗസിയ അലി, സേഫ്കെയര്‍ ടെക്നോളജീസ് ഡയറക്ടര്‍മാരായ സിനിമോള്‍ സി. ഒമര്‍ അലി, സി.എ. മുഹമ്മദ് മുസ്തഫ, ഡോ. സി.എ. മുഹ്യുദ്ദീന്‍ ഒമര്‍ അലി തുടങ്ങിയവര്‍ സംസാരിച്ചു. മൂവാറ്റുപുഴ വണ്‍വേ ജങ്ഷനില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച മന്ദിരത്തിലാണ് ഓഫീസ്.
കര്‍ഷക കുടുംബത്തില്‍ പിറന്ന മൂവാറ്റുപുഴ ആസാദ് റോഡ് ചെറുകപ്പളളിയില് ഒമര്‍ അലി 2012 ലാണ് സേഫ്കെയറിന് രൂപം നല്‍കിയത്. തദ്ദേശ വാസികളായ വിദ്യാസമ്പന്നര്‍ക്ക് കൂടി പ്രയോജനം ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ജില്ലാ ആസ്ഥാനത്തിന് പുറത്ത് കോര്‍പ്പറേറ്റ് ഓഫീസ് തുറക്കുന്നതെന്ന് ഡയറക്ടര്‍ ബോര്‍ഡ് അംഗം സിനിമോള്‍ പറഞ്ഞു.
ടെമ്പറേച്ചര്‍ ട്രാക്കിങ്, ഇന്‍ഷുറന്‍സ് ട്രാക്കിങ്ങ് തുടങ്ങി ആരോഗ്യ മേഖലക്ക് ആവശ്യമായ നിരവധി സോഫ്റ്റ് വെയറുകള്‍ കമ്പനി വികസിപ്പിച്ച് വരുന്നു. സംസ്ഥാനത്ത് അടക്കം നിരവധി മുന്‍ നിര ആശുപത്രികള്‍ ഈ രംഗത്ത് സേഫ്കെയറിന്റെ സേവനം പ്രയോജനപ്പെടുത്തി വരുന്നു. യു.എ.ഇ. ആസ്ഥാനമായി ഹെല്‍ത്ത് കെയര്‍, മെഡിക്കല്‍ ഇന്‍ഡസ്ട്രി, മെഡിക്കല്‍ സപ്ലൈ, ഡ്രഗ് സ്റ്റോര്‍, മെഡിക്കല്‍ ഇ കൊമേഴ്സ് പ്ലാറ്റ്ഫോം തുടങ്ങിയ കമ്പനി സേഫ്കെയര്‍ ടെക്നോളജീസിന്റെ സഹോദര സ്ഥാപനമാണ്.
ഐടി രംഗത്തെ അതിവേഗ വളര്‍ച്ചയില്‍ ഇടംപിടിക്കാന്‍ മൂവാറ്റുപുഴയും; സേഫ്കെയര്‍ ടെക്നോളജീസിന്റെ ഇന്ത്യയിലെ കോര്‍പ്പറേറ്റ് ഓഫീസ് മൂവാറ്റുപുഴയില്‍