അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി, സംസ്ഥാനങ്ങളുടെ ചുമതല അഡ്വ. അനില്‍ബോസിന്. തമിഴ്നാട് കോണ്‍ഗ്രസ് പാര്‍ട്ടി സംഘടനാ തെരഞ്ഞെടുപ്പ് , മേഘാലയ, പഞ്ചാബ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ , കര്‍ണാടകയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്, അസംഘടിത തൊഴിലാളി മേഖലയുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡ്, ഡല്‍ഹി പാര്‍ട്ടി ചുമതലകളിലായിരുന്നു അനില്‍ബോസ്. ദേശിയ ചെയര്മാന് അര്‍ബിന്ദ് സിംഗാണ് പുതിയ ചുമതലകള്‍ നല്‍കിയത്. ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരസാനിധ്യമായ അനില്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ട കോണ്‍ഗ്രസ് നേതാക്കളുടെ പാനലിലുമുണ്ട്.

