തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ്സ് സംഘടനാ തിരഞ്ഞെടുപ്പു ഫലം പുറത്തു വന്നപ്പോള്‍ സംസ്ഥാന ഭാരവാഹികളുടെ കാര്യത്തില്‍ എ ഗ്രൂപ്പും ഐ ഗ്രൂപ്പും ഒപ്പത്തിനൊപ്പമെത്തി. സംസ്ഥാന – ജില്ലാ തലങ്ങളിലെ ജനറല്‍ സെക്രട്ടറി, സെക്രട്ടറി സ്ഥാനങ്ങളിലേക്കാണ് പ്രധാനമായും തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. 25 അംഗ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ പതിനാലെണ്ണം എ ഗ്രൂപ്പിനും പതിനൊന്നെണ്ണം ഐ ഗ്രൂപ്പിനും ലഭിച്ചു. 38 സംസ്ഥാന സെക്രട്ടറിമാരില്‍ ഇരുഗ്രൂപ്പിനും 19 പേരെ വീതം ലഭിച്ചു. പ്രസിഡന്റടക്കം 71 അംഗ സംസ്ഥാന ഭാരവാഹികളില്‍ 37 എ ഗ്രൂപ്പുകാരും 34 ഐ ഗ്രൂപ്പുകാരുമാണ് ഉള്ളത്.
ഒരാള്‍ക്ക് ഒരു പദവി താരമായി കെപിസിസി ജനറല്‍സെക്രട്ടറി മാത്യു കുഴല്നാടന്
സംസ്ഥാന പ്രസിഡന്റായി ഷാഫി പറമ്പില്‍ എംഎല്‍എയെയും വൈസ് പ്രസിഡന്റുമാരായി കെ.എസ്. ശബരിനാഥന് എംഎല്‍എ, റിയാസ് മുക്കോളി, റിജില്‍ മാക്കുറ്റി, എന്‍.എസ്. നുസ്സൂര്‍, വിദ്യാ ബാലകൃഷ്ണന്, എസ്.ജെ പ്രേംരാജ്, എസ്.എം ബാലു എന്നിവരെയും എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു. 14 ജില്ലാ കമ്മിറ്റികളില്‍ 8 എണ്ണം എ ഗ്രൂപ്പിനും 6 എണ്ണം ഐ ഗ്രൂപ്പിനും എന്ന ധാരണയും സംസ്ഥാനതലത്തില്‍ ഉണ്ടായിരുന്നു. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളാണ് ഐ ഗ്രൂപ്പിന് നല്‍കിയിരുന്നത്. മറ്റുള്ള എട്ട് ജില്ലകള്‍ എ ഗ്രൂപ്പിനും. എന്നാല്‍ ഐ ഗ്രൂപ്പിന് നല്കിയ ആലപ്പുഴ കാസര്‍കോട് ജില്ലകളില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെ കെ.സി വേണുഗോപാല്‍ പക്ഷക്കാരുടെ സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്ത് വന്നിരുന്നു. ഈ രണ്ടു ജില്ലകളിലും ഔദ്യോഗിക പക്ഷക്കാരാണ് വിജയിച്ചത്.
140 നിയോജക മണ്ഡലം കമ്മിറ്റികളില്‍ 80 എണ്ണം എ ഗ്രൂപ്പിനും 60 എണ്ണം ഐ ഗ്രൂപ്പിനുമാണ്. ജനറല്‍ സെക്രട്ടറിമാര്‍ സി. പ്രമോദ്, എം. ധനീഷ്ലാല്‍, ദുല്‍ഖിഫില്‍ വി.പി., നൗഫല്‍ ബാബു, ശോഭാ സുബിന് കെ.എസ്, പ്രവീണ്‍ പി., ഫറൂക്ക് ഒ, അബിന്‍ അര് എസ് , നിനോ അലക്സ്, അരുണ്‍ കെ എസ്, ജിന്റൊ ജോണ്‍, പി കെ രാഗേഷ്, ഹാരിസ് ചിറക്കാട്ടില്‍, ബിനു ചുള്ളിയില്‍, ദിനേഷ് ബാബു എസ്, ഫൈസല്‍ എന്‍, അഭിലാഷ് യു കെ, ആബിദലി കെ എ, ജോമോന് ജോസ്, വൈശാഖ് പി എന്‍, അഭിലാഷ് പി പി, റോബിന് കെ ജോസ്, സിജോ ജോസഫ്, ശരണ്യ ഡി, വൈശാഖ് എസ് ദര്ശന്. കൂടാതെ 38 സെക്രട്ടറിമാരുമുണ്ട്.


