കാസര്‍ഗോഡ്: കാസര്‍ഗോഡ് പെരിയയില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. പെരിയ കല്ലിയോട് സ്വദേശി ക്യപേഷ് (21) ,ശരത് ലാല്‍ (23) എന്നീ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കാറിലെത്തിയ സംഘം തടഞ്ഞ് നിര്‍ത്തി വെട്ടിക്കൊന്നത് . സംഭവം രാഷ്ട്രീയ കൊലപാതകമാണന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മൂന്നംഗ സംഘമാണ് ഇരുവരെ ആക്രമിച്ചത്. നേരത്തെ സ്ഥലത്ത് സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷം ഉണ്ടായിരുന്നു. രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നില്‍ സിപിഎം ആണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.നാളെ കാസര്‍ഗോഡ് യു.ഡി. എഫ്. ഹര്‍ത്താല്‍.

