തെലങ്കാന :തെലങ്കാനയില്‍ പുതിയ നിയമസഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞ ബഹിഷ്കരിച്ചു ബി.ജെ.പി. പ്രോടേം സ്പീക്കറായി അസവുദ്ദീന് ഒവൈസിയുടെ പാര്‍ട്ടി അംഗമായ അക്ബറുദ്ദീന്‍ ഒവൈസിയെ നിയോഗിച്ചതില്‍ പ്രതിഷേധിച്ചാണു ബി.ജെ.പി.ബഹിഷ്കരണം. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ന്യൂനപക്ഷ പ്രീണനത്തിന്റെ ഭാഗമായാണു മുസ്്ലിം പ്രോടേം സ്പീക്കറെ നിയമിച്ചതെന്നും ബി.ജെ.പി ആരോപിച്ചു. സ്ഥിരം സ്പീക്കര്‍ നിലവില്‍ വന്നതിനുശേഷമേ ബി.ജെ.പിയുടെ എട്ട് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യൂ.