നിസര്‍ഗ അതീ തീവ്ര ചുഴലിക്കാറ്റായി പരിണമിച്ച് മഹാരാഷ്ട്രയുടെ തീരത്ത് വീശിയടിക്കുന്നു. മുംബൈയ്ക്ക് 100 കിലോമീറ്റര്‍ അകലെ അലിബാഗിലാണ് നിസര്‍ഗ തീരം തൊട്ടത്. 110 കിലോമീറ്റര്‍ വരെ വേഗതയിലാണ് കാറ്റടിച്ചത്. അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ കാറ്റ് മുംബൈ, താനെ ജില്ലകളിലേക്ക് പ്രവേശിക്കുമെന്നും മൂന്ന് മണിക്കൂറോളം കാറ്റ് കരയില്‍ ആഞ്ഞടിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വന്‍ നാശനഷ്ടങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും അധികൃതര്‍ അറിയിച്ചു. പാല്‍ഘര്‍ മേഖലയില്‍നിന്ന് ഒട്ടേറെ കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. പ്രദേശത്തെ വൈദ്യുതി ബന്ധം വിഛേദിച്ചു
ചുഴലിക്കാറ്റിന്റെ ഭാഗമായി മുംബൈയില്‍ നിലവില്‍ കനത്ത മഴയാണ്. മുംബൈയില്‍ നിന്ന് ഇന്ന് പുറപ്പെടാനിരുന്ന തീവണ്ടികള്‍ പലതും റദ്ദാക്കി. വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.