നടി ഭാവനയോട് ഹോം ക്വാറന്റൈന് നിര്‍ദ്ദേശിച്ചു. ബംഗളൂരുവില്‍ തമാസിക്കുന്ന ഭാവന തൃശൂരിലെ വീട്ടിലേക്ക് മുത്തങ്ങ ചെക്ക്പോസ്റ്റ് വഴിയാണ് കേരളത്തിലെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് ഭാവന മുത്തങ്ങ അതിര്‍ത്തിയില്‍ എത്തിയത്. ചെക്പോസ്റ്റുകളിലെ പ്രാഥമിക വിവര ശേഖരണ പരിശോധനകള്‍ക്ക് ശേഷം ഫെസിലിറ്റേഷന്‍ സെന്ററിലെത്തി ആരോഗ്യ പരിശോധനയ്ക്ക് വിധേയയായി.
തുടര്‍ന്ന് ഭാവനയുടെ സ്രവസാംപിള്‍ പരിശോധനയ്ക്കായി ശേഖരിക്കുകയും ചെയ്തു. അതിര്‍ത്തി വരെ ഭര്‍ത്താവ് നവീനൊപ്പം കാറിലെത്തിയ ഭാവന അവിടെ നിന്ന് സഹോദരനൊപ്പമാണ് യാത്ര തുടര്‍ന്നത്. തൃശ്ശൂരിലെ വീട്ടിലാണ് താരം ക്വാറന്റൈനില്‍ തുടരുക.