വയനാട് വനമേഖലയിൽ അസ്ഥികൂടം കണ്ടെത്തി. മാനന്തവാടി കാട്ടിക്കുളത്ത് കുറുക്കൻമൂല വനമേഖലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. വനംവകുപ്പിന് വേണ്ടി തെക്ക് മുറിക്കുന്ന തൊഴിലാളികളാണ് അസ്ഥികൂടം കണ്ടത്. ഉടൻ പൊലീസിനെയും വനംവകുപ്പിനെയും വിവരം അറിയിച്ചു.
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അസ്ഥികൂടം ആരുടെതാണെന്ന് സംബന്ധിച്ച് ഇതുവരെ വിവരം പൊലീസിന് ലഭിച്ചിട്ടില്ല.സംഭവത്തിൽ ശാസ്ത്രീയ പരിശോധന നടത്തുമെന്നും അധികൃതർ പറഞ്ഞു.