കേരള സർവ്വകലാശാല സെനറ്റിലേക്ക് ചാൻസലർ നടത്തിയ രാഷ്ട്രീയ നിയമനങ്ങൾ റദ്ദാക്കിയ കോടതി നടപടി ചാൻസലര്‍ ആരിഫ് മുഹമ്മദ് ഖാനേറ്റ തിരിച്ചടിയെന്ന് ഉത്തന വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു.ഉന്നത വിദ്യാഭ്യാസ മേഖലയെ വളർത്തിയെടുക്കാതെ വിരുദ്ധമായാണ് ഗവർണർ പ്രവർത്തിക്കുന്നതെന്ന് മന്ത്രി വിമർശിച്ചു. സർക്കാർ നിലപാടുകൾക്കെതിരെയാണ് ഗവർണർ പ്രവർത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
വിവാദങ്ങൾ സൃഷ്ടിക്കൽ നിർത്താനും അവയുടെ സ്ഥാനത്ത് സംവാദങ്ങൾ ഉയർത്തിക്കൊണ്ടു വരാനും ഈ വിധി സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പ്രതികരിച്ചു. സെനറ്റിലേക്കുള്ള നാല് അംഗങ്ങളുടെ ഗവർണറുടെ നാമനിർദേശമാണ് ഹൈക്കോടതി റദ്ദാക്കിയത്. ആറാഴചയ്ക്കകം പുതിയ നാമനിർദേശം നൽകണമെന്ന് ഹൈക്കോടതി നിർദേശം ഹ്യുമാനിറ്റീസ്, ശാസ്ത്രം, കല, കായികം എന്നീ മേഖലകളിൽ ഉന്നത മികവ് പുലർത്തുന്ന നാല് പേരെയാണ് ചാൻസലറായ ഗവർണർ സെനറ്റിലേക്ക് ശുപാർശ ചെയ്യേണ്ടിയിരുന്നത്. സർവ്വകലാശാലയിൽ നിന്ന് നൽകുന്ന പട്ടികയിലെ യോഗ്യരായ വിദ്യാർത്ഥികളെ ചാൻസലർ നാമനിർദ്ദേശം ചെയ്യുന്നതാണ് പൊതുകീഴ്വഴക്കംഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ഗവർണറുടെ നാമനിർദേശം റദ്ദാക്കിയത്. ഗവർണർ സ്വന്തം നിലയിൽ നാമനിർദേശം ചെയ്തതിനെതിരെയാണ് ഹൈക്കോടതി ഉത്തരവ്.