കോതമംഗലം ചെങ്ങമനാട്ട് സ്വദേശി സാറാമ്മയുടെ കൊലപാതകക്കേസില്‍ അയല്‍വാസികളായ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ നിരീക്ഷണത്തില്‍. കൊല്ലപ്പെട്ട സാറാമ്മയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നവരാണ്് നിരീക്ഷണത്തിലുള്ളത്.
കൊല്ലപ്പെട്ട സാറാമ്മയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടക്കും. കഴിഞ്ഞ ദിവസമാണ് കള്ളാട് ചെങ്ങമനാട്ട് സ്വദേശി സാറാമ്മ(72)യെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ധരിച്ച സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. പരിസരത്ത് മഞ്ഞള്‍പൊടി വിതറിയ നിലയിലുമായിരുന്നു. വൈകീട്ട് മകള്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിപ്പോഴാണ് സാറാമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.