ഓയൂർ : ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി അനിതകുമാരിക്ക് വീടുമായി ബന്ധമില്ലെന്ന് അമ്മ. മൂന്നുവര്‍ഷത്തോളമായി മകളുമായി അടുപ്പമില്ലെന്നും അച്ഛന് മരിച്ചിട്ടുപോലും അനിത വീട്ടിലെത്തിയില്ലെന്നും അമ്മ വെളിപ്പെടുത്തി.ആറുമാസത്തിനകം തിരികെ നല്‍കാമെന്ന് പറഞ്ഞ് ഭൂമിയും സ്വത്തും തട്ടിയെടുത്തു. തന്നെ വാടകവീട്ടിലാക്കി കിടപ്പാടം കൈക്കലാക്കാനും ശ്രമിച്ചുവെന്നും അമ്മ പറഞ്ഞു.