മൂവാറ്റുപുഴ : ഭ്രൂണാവസ്ഥയില്‍ കണ്ടെത്താന്‍ സൗകര്യമൊരുക്കി സബൈന്‍ ആശുപത്രി ആന്റ് റിസര്‍ച്ച് സെന്റര്‍. കുഞ്ഞുങ്ങളെ ഭാവിയില്‍ ബാധിക്കാനിടയുള്ള ജനിതകരോഗങ്ങളെ ഭ്രൂണാവസ്ഥയില്‍ തന്നെ തിരിച്ചറിയാന്‍ കഴിയുന്ന നെക്സ്റ്റ് ജനറേഷന് സീക്വന്‍സര്‍ പ്രവര്‍ത്തനമാരംഭിച്ചു. മാത്യു കുഴല്നാടന് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് പി.എം. അസീസ് അധ്യക്ഷത വഹിച്ചു. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. സബൈന്‍ ശിവദാസന്‍ മുഖ്യ പ്രഭാഷണം നടത്തി. വാര്‍ഡംഗം നെജി ഷാനവാസ്, ഡോ. ജഗന്ത് ജയരാജ്, ഡോ. പി.ജെ. ജിത, ഡോ. ജി. ഋതു തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചടങ്ങില്‍ ഫീറ്റല്‍ മെഡിസിന്, നവീകരിച്ച നിയോനേറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് (എന്‍ഐസിയു) എന്നിവയുടെ ഉദ്ഘാടനവും നടന്നു. നെക്സ്റ്റ് ജനറേഷന് സീക്വന്സറില് (എന്‍ജിഎസ്) അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കുഞ്ഞുങ്ങളെ ഭാവിയില്‍ ബാധിച്ചേക്കാവുന്ന ജനിതകരോഗങ്ങളെ ഭ്രൂണാവസ്ഥയില്‍ തന്നെ കണ്ടെത്തി അവയെ പ്രതിരോധിക്കാന്‍ ആവശ്യമായ ചികിത്സകള്‍ ഉറപ്പുവരുത്താനാകും. സിക്കിള്‍ സെല്‍ അനീമിയ, ഹീമോഫീലിയ, ഡൗണ്‍ സിന്‍ഡ്രോം, ടര്‍ണര്‍ സിന്‍ഡ്രോം തുടങ്ങി നിരവധി രോഗങ്ങളെ ഈ ചികിത്സാരീതിയുടെ സഹായത്തോടെ തടയാനാകും. ഡോ. റിതുവിന്റെ നേതൃത്വത്തില്‍ ഹ്യൂമന്‍ ജനറ്റിക്സ് വിഭാഗവും ഡോ. ജിതയുടെ നേതൃത്വത്തില്‍ ഫീറ്റല്‍ മെഡിസിന് വിഭാഗവുമാണ് പ്രവര്‍ത്തിക്കുന്നത്. നവീകരിച്ച നിയോനേറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് (എന്‍ഐസിയു) നവജാതശിശുക്കള്‍ക്ക് ലോകനിലവാരത്തിലുള്ള അത്യാധുനിക ചികിത്സ ഉറപ്പുവരുത്താനായി 50 കിടക്കകളുള്ള വിഭാഗമാണ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്