ആലപ്പുഴ : മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന മുഖാമുഖം പരിപാടി ഇവന്റ് മാനേജ്മെന്റ് ടീം സംഘടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.
സതീശൻ. ആലപ്പുഴയില്‍ കിടിലൻ സ്ഥാനാർഥിയെ മത്സരിപ്പിക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തില്‍ പറഞ്ഞു.
ചോദ്യം ചോദിക്കേണ്ട ആളിനെ നേരത്തേ കണ്ടെത്തി അവർക്ക് ചോദ്യം നല്കി സർക്കാറിന് എതിരായ ഒരു ചോദ്യവും വരില്ലെന്ന് ഉറപ്പുവരുത്തിയിട്ടാണ് മുഖ്യമന്ത്രി മുഖാമുഖം നടത്തുന്നത്.
ജോലി ലഭിക്കാത്ത യുവാക്കള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞും പുല്ലുതിന്നും പ്രതിഷേധിക്കുമ്ബോള്‍ അവരെ കേള്‍ക്കാതെയാണ് ഓരോ വകുപ്പുകളും ചോദ്യം നല്കി ആളെ എത്തിക്കുന്നത്. നവകേരള സദസ്സും ഇതുതന്നെയായിരുന്നു.