കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. കണ്ണൂര്‍ നടുവില്‍ പാത്തന്‍പാറ സ്വദേശി ജോസ്(63) ആണ് മരിച്ചത്.
രാവിലെ പത്തരയോടെ സുഹൃത്തിന്റെ തോട്ടത്തിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥലം പാട്ടത്തിനെടുത്ത് വാഴകൃഷി ചെയ്തുവരികയായിരുന്നു ഇയാള്‍.കൃഷി നഷ്ടത്തിലായതിനാല്‍ ഇയാള്‍ക്ക് ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായിരുന്നതായാണ് വിവരം. സാശ്രയ സംഘത്തില്‍ വായ്പ തിരിച്ചടയ്ക്കേണ്ട ദിവസമായ ഇന്ന് പണം അടയ്ക്കാന്‍ കളിഞ്ഞിരുന്നില്ല.
ഇവിടെ എത്തി മടങ്ങിയതിന് ശേഷമാണ് ഇയാളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.