ന്യൂഡല്‍ഹി: കോടികളുടെ സാമ്പത്തിക തട്ടിപ്പു നടത്തി ഇന്ത്യ വിട്ട വിജയ് മല്യയും നീരവ് മോദിയും ഉള്‍പ്പെടെയുള്ള പിടികിട്ടാപ്പുള്ളികളെ വിട്ടുകിട്ടാനുള്ള നടപടി വേഗത്തിലാക്കാന്‍ സിബിഐ, ഇഡി, എന്‍ഐഎ എന്നിവയുടെ ഉന്നതതല സംയുക്ത സംഘം ഉടന്‍ തന്നെ ബ്രിട്ടനിലേക്ക് പോകും.
വിദേശകാര്യ മന്ത്രാലയത്തില്‍നിന്നുള്ള ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് അന്വേഷണസംഘം യുകെയിലേക്കു പോകുക. ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറോടൊപ്പം യുകെയില്‍ വിവിധ ഏജന്‍സികളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംഘം ചര്‍ച്ച നടത്തും.
ആയുധക്കച്ചവടക്കാരനായ സഞ്ജയ് ഭണ്ഡാരി, വജ്ര വ്യാപാരി നീരവ് മോദി, കിംഗ്ഫിഷര്‍ ഉടമ വിജയ് മല്യ തുടങ്ങിയവരാണ് പട്ടികയിലുള്ളത്. യുകെയിലും മറ്റു രാജ്യങ്ങളിലും ഇവര്‍ക്കുള്ള സ്വത്ത് കണ്ടെത്തി കണ്ടുകെട്ടാനുള്ള നീക്കങ്ങളും സജീവമാണ്.യുകെയും ഇന്ത്യയും എംഎല്‍എടിയില്‍ ഒപ്പുവച്ച രാജ്യങ്ങളാണ്. ഇതനുസരിച്ച് സാമ്പത്തിക കുറ്റവാളികളുമായി ബന്ധപ്പെട്ട ക്രിമിനല്‍ അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കിടാന്‍ ബാധ്യസ്ഥരാണ്.