ആലപ്പുഴ: സി.പി.എമ്മുകാർതന്നെ സംശയം ഉന്നയിക്കുന്ന സാഹചര്യത്തില്‍ കുഞ്ഞനന്തന്റെ മരണത്തെക്കുറിച്ച് പുനരന്വേഷണം നടത്താൻ സര്‍ക്കാർ തയാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.
സുധാകരൻ.
എല്ലാം വിളിച്ചുപറയുമെന്ന് പാര്‍ട്ടി യോഗത്തില്‍ മുന്നറിയിപ്പ് നല്‍കിയതിനു ശേഷമാണ് വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച് കുഞ്ഞനന്തൻ മരിച്ചത്. ഇതേക്കുറിച്ച് അന്വേഷിക്കണം. സമരാഗ്നി യാത്രയുടെ ഭാഗമായി നടത്തിയ വാർത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.