ന്യൂഡല്‍ഹി: ജാതി സെൻസസ് സ്വന്തം നിലയില്‍ നടത്താനില്ലെന്ന് കേരളം. ജാതി സെൻസസ് നടത്തേണ്ടത് കേന്ദ്രസർക്കാരാണെന്ന് കേരളം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കി.
സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്കം നില്‍ക്കുന്നവരെ കണ്ടെത്തേണ്ടത് കേന്ദ്രമാണ്. കേരളത്തിലെ സാമൂഹിക സാന്പത്തിക സ്ഥിതി സംബന്ധിച്ച് 2011ലെ സെൻസസിന്റെ ഭാഗമായി കേന്ദ്രം വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും കേരളം വ്യക്തമാക്കി.
സംവരണത്തിന് അർഹരായ പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നില്ല എന്ന കോടതിയലക്ഷ്യ ഹർജിയിലാണ് കേരളം സത്യവാങ്മൂലം നല്‍കിയത്.