ന്യൂഡല്‍ഹി: കേരളത്തിന് 1,404 കോടി രൂപ അനുവദിച്ച് കേന്ദ്രം. ഉത്സവസീസണ്‍ കണക്കിലെടുത്താണ് തുക അനുവദിച്ചത്. അധിക നികുതി വിഹിതമായിട്ടായിരിക്കും ഈ തുക നല്‍കുക.
വിവിധ സംസ്ഥാനങ്ങള്‍ക്കായി ആകെ 72,000 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
കേന്ദ്രം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത് 2024 ജനുവരിയില്‍ ഒരു വിഹിതം എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കേണ്ടതാണ്. അത് 72,000 കോടി രൂപയാണ്. ഇതിനകം അത് നല്‍കാനുള്ള ഉത്തരവ് പുറത്തു വന്നുകഴിഞ്ഞു.
ഇതിന് പുറമെ ഒരു ഇന്‍സ്റ്റാള്‍മെന്റ് കൂടി എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കുകയാണ്. കേരളത്തിന് 1,404 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
ഏറ്റവും കൂടുതല്‍ തുക അനുവദിച്ചത് ഉത്തര്‍പ്രദേശിനാണ്. 13,088 കോടി രൂപയാണ് യുപിക്ക് അനുവദിച്ചിരിക്കുന്നത്.