കൊവിഡിനെ ചെറുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യ സേതു ആപ്പിന് വന്‍ വരവേല്‍പ്പ്. ഏകദേശം പത്തുകോടി ഉപഭോക്താക്കളാണ് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. വെറും 40 ദിവസം കൊണ്ടാണ് ആരോഗ്യസേതു ഇത്രയധികം ഉപഭോക്താക്കളെ നേടിയത്. വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്ത്തനത്തിനായിപ്രധാനമന്ത്രിയുടെ ഓഫീസ് നിയമിച്ച കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ നീതി ആയോഗും ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി വകുപ്പും സംയുക്തമായാണ് ആപ്പ് വികസിപ്പിച്ചെടുത്തത്.
പതിനൊന്ന് ഭാഷകളില്‍ ഉള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ലഭ്യമാണ്. ഈ ആപ്പ് വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുമെന്ന് ഫ്രഞ്ച് ഹാക്കര്‍ വ്യക്തമാക്കിയിരുന്നു. ആപ്പ് ജനങ്ങളുടെ സ്വകാര്യ ജീവിതത്തിന് വലിയ വെല്ലുവി ളിയാകുമെന്നും അത്തരത്തില്‍ വ്യക്തി വിവരങ്ങള്‍ ഈ ആപ്പ് വഴി ചോര്‍ന്നിട്ടുണ്ടെന്നും ഹാക്കര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, കേന്ദ്രം അത്തരത്തില്‍ ഒരു സംഭവമുണ്ടായിട്ടില്ലെന്ന് പ്രസ്താവനയിറക്കിയിരുന്നു. ഉപയോക്താവിന്റെ സ്വകാര്യത ആപ്പ് വഴി ഹനിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.