Home Business ടൈഗര്‍ ഗ്ലോബലില്‍ നിന്ന് 103 മില്യണ്‍ ഡോളര്‍ നിക്ഷേപം; സൊമാറ്റോയുടെ മൂല്യം 3.40 ബില്യണ്‍ ഡോളറായി ഉയര്‍ന്നു
RASHTRADEEPAM, NEWS, KERALA, CINEMA, MALAYALAM, POLITICS, MEDIA, WESITE, ONLINE, DAILY, HEALTH

ടൈഗര്‍ ഗ്ലോബലില്‍ നിന്ന് 103 മില്യണ്‍ ഡോളര്‍ നിക്ഷേപം; സൊമാറ്റോയുടെ മൂല്യം 3.40 ബില്യണ്‍ ഡോളറായി ഉയര്‍ന്നു

by Rashtradeepam Desk

ഭക്ഷ്യവിതരണ സാങ്കേതിക സ്റ്റാര്‍ട്ടപ്പായ സൊമാറ്റോ, ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ ടൈഗര്‍ ഗ്ലോബല്‍ മാനേജ്മെന്റില്‍ നിന്ന് 103 ദശലക്ഷം ഡോളര്‍ സമാഹരിച്ചു. റെഗുലേറ്ററി ഫയലിംഗ്സാണ് ഇക്കാര്യം അറിയിച്ചത്. കമ്പനിയുടെ സീരീസ്-ജെ ഫൈനാന്‍സിങ്ങിന്റെ ഭാഗമായാണിത്. ടൈഗര്‍ ഗ്ലോബലിന്റെ ഇന്റര്‍നെറ്റ് ഫണ്ട് IV പ്രൈവറ്റ് ലിമിറ്റഡിനായി സൊമാറ്റോയുടെ 25,313 ക്ലാസ് ജെ4 മുന്‍ഗണനാ ഓഹരികള്‍ അനുവദിച്ചു. ഓഹരിയൊന്നിന് 3,00,235 രൂപയെന്ന ഇഷ്യൂ വിലയിലാണ് ഇടപാട്.

ഈ ഘട്ടത്തിലെ ധനസഹായത്തോടെ സൊമാറ്റോയുടെ മൂല്യം 3.25 ബില്യണ്‍ ഡോളറില്‍ നിന്ന് 3.40 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. മൂല്യനിര്‍ണയത്തില്‍ മേഖലയിലെ എതിരാളിയായ സ്വിഗ്ഗിയുമായുള്ള വ്യത്യാസം ചുരുക്കാനായി എന്നതാണ് സൊമാറ്റോയ്ക്ക് നേട്ടമായത്. 3.60 ബില്യണ്‍ ഡോളറാണ് സ്വിഗ്ഗിയുടെ മൂല്യം. 2020 മാര്‍ച്ച് പാദത്തില്‍ 156 മില്യണ്‍ ഡോളര്‍ സ്വീഡി നാസ്പേഴ്സില്‍ നിന്നും മറ്റുമായി സ്വിഗ്ഗിയ്ക്ക് സ്വരൂപിക്കാന്‍ കഴിഞ്ഞിരുന്നു.

പുതിയ നിക്ഷേപകരെ കമ്പനിയിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമങ്ങളിലാണ് സൊമാറ്റോ. പൊതുവിപണിയില്‍ എത്തുന്നതിനു മുമ്പുള്ള അവസാനഘട്ടമാകാം ഈ ഫണ്ട് സമാഹരണ ശ്രമങ്ങള്‍. അടുത്ത വര്‍ഷം പകുതിയോടെ കമ്പനി പൊതുവിപണി ലക്ഷ്യമാക്കി നീങ്ങുമെന്ന് സ്ഥാപകനും സിഇഒയുമായ ദീപിന്ദര്‍ ഗോയല്‍ വ്യാഴാഴ്ച ജീവനക്കാര്‍ക്ക് അയച്ച ഇ-മെയിലില്‍ പറയുന്നതായി ചില ജീവനക്കാര്‍ വ്യക്തമാക്കി.

ഗുരുഗ്രാം ആസ്ഥാനമായുള്ള ഭക്ഷ്യ വിതരണ സാങ്കേതിക സ്റ്റാര്‍ട്ടപ്പായ സൊമാറ്റോ, മാക്റിച്ചി ഇന്‍വെസ്റ്റ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് 62 മില്യണ്‍ ഡോളര്‍ ക്ലോസ് ചെയ്തിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ടൈഗര്‍ ഗ്ലോബലില്‍ നിന്നുള്ള നിക്ഷേപമെന്നതും ശ്രദ്ധേയം.

 

Related Posts

error: Content is protected !!