ഋഷഭ് പന്തിനെ മലയാള അക്ഷരങ്ങള്‍ പഠിപ്പിക്കുന്ന ധോണിയുടെ മകള്‍ സിവ: വീഡിയോ വൈറല്‍

മലയാളം പാട്ട് പാടി നേരത്തേ തന്നെ ആരാധകരുടെ മനസ്സില്‍ ഇടം നേടിയവളാണ് എം എസ് ധോനിയുടെ മകള്‍ സിവ. പാട്ടിന് പിന്നാലെ ഇന്ത്യന്‍ യുവതാരം ഋഷഭ് പന്തിനെ മലയാള അക്ഷരങ്ങള്‍ പഠിപ്പിക്കുന്ന വിഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

സ്വരാക്ഷരങ്ങളായ ആ , ആ, ഇ, ഈ എന്നി പറഞ്ഞ് പഠിപ്പിക്കുന്നതിനിടെ ഋഷഭ് രണ്ടക്ഷരം വിട്ടുപോയി. ഇതോടെ എ, ഐ എവിടെ എന്ന് ചോദിച്ച് സിവ ഋഷഭിനോട് ദേഷ്യപ്പെടുന്നത് കാണാം. അത് മേഡം പറഞ്ഞ് തന്നില്ല എന്ന് ഋഷഭ് മറുപടി നല്‍കുന്നുണ്ട്. എന്നാല്‍ അത് സമ്മതിക്കാതെ ഹിന്ദിയില്‍ എ, ഐ നീ തിന്നോ എന്നാണ് സിവ- ചോദിക്കുന്നത്

ഇന്‍സ്റ്റഗ്രാമില്‍ സിവയുടെ കുസൃതി വൈറലാകുകയാണ്. സിവയുടെ കുസൃതി കാണാന്‍ നിരവധി ആരാധകരാണുളളത്. എട്ട് ലക്ഷത്തോളം പേരാണ് സിവയുടെ ഇന്‍സ്റ്റാ ഫോളോവേഴ്‌സ്. ഐപിഎല്ലില്‍ ഡെല്‍ഹി ക്യാപിറ്റല്‍സിനെതിരായ ക്വാളിഫയറിന് ശേഷമെടുത്ത വിഡിയോ ആണിത്.

View this post on Instagram

Baby ziva with baby sitter @rishabpant 😍❤️😂

A post shared by ZIVA SINGH DHONI (@zivasinghdhoni006) on

Subscribe to our newsletter

Leave A Reply

Your email address will not be published.