യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് നേ​രെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത

yogi adhithyanath, UP police,

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നു നേ​രെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പ്. ഗോ​ര​ഖ്‌​നാ​ഥ് ക്ഷേ​ത്ര സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രെ​ന്ന വ്യാ​ജേ​നെ എ​ത്തി ഭീ​ക​ര​ര്‍ ആ​ക്ര​മി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഇ​തേ​ക്കു​റി​ച്ച്‌ സു​ര​ക്ഷാ ഏ​ജ​ന്‍​സി​ക​ള്‍ ര​ഹ​സ്യ വി​വ​രം കൈ​മാ​റി​യെ​ന്നും യു​പി പോ​ലീ​സ് പ​റ​ഞ്ഞു.

ഭീ​ക​രാ​ക്ര​മ​ണ മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷ പോ​ലീ​സ് ശ​ക്തി​പ്പെ​ടു​ത്തി. യോ​ഗി പ​ങ്കെ​ടു​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​നെ​ത്തു​ന്ന മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഫോ​ട്ടോ പ​തി​ച്ച പ്ര​ത്യേ​ക തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് യു​പി പോ​ലീ​സ്. മു​ഖ്യ​മ​ന്ത്രി എ​ത്തു​ന്ന ഗോ​ര​ഖ്‌​പു​രി​ലും സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

Read Previous

ഭ​ഗ​ത് സിം​ഗി​നെ ര​ക്ഷി​ക്കാ​ന്‍ ഗാ​ന്ധി​ ശ്ര​മി​ച്ചി​ല്ല: മോദിയുടെ സാ​മ്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വ് സ​ഞ്ജീ​വ് സ​ന്യാ​ല്‍

Read Next

കോൺഗ്രസ് മുവാറ്റുപുഴ മണ്ഡലം വൈസ് പ്രസിഡന്റ് കാവുങ്കര, മുടവനാശേരി മമ്മു ഹസ്സൻ കുഞ്ഞ് (67) നിര്യാതനായി

error: Content is protected !!