“​അ​ക്ര​മി​ക​ള്‍​ക്ക് അ​വ​രു​ടെ ഭാ​ഷ​യി​ല്‍ മ​റു​പ​ടി ന​ല്‍​കും’; പോ​ലീ​സി​നെ പു​ക​ഴ്ത്തി യോ​ഗി

yogi adhithyanath , police,

ല​ക്നോ: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കെ​തി​രാ​യ പോ​ലീ​സ് ന​ട​പ​ടി​ക​ളെ​യും വെ​ടി​വ​യ്പി​നെ​യും ന്യാ​യീ​ക​രി​ച്ച്‌ ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. മ​രി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ച്ച്‌ ആ​രെ​ങ്കി​ലും തെ​രു​വി​ലി​റ​ങ്ങി​യാ​ല്‍ അ​യാ​ള്‍ മ​രി​ക്കു​ക​ത​ന്നെ ചെ​യ്യു​മെ​ന്നാ​യി​രു​ന്നു യോ​ഗി​യു​ടെ പ്ര​സ്താ​വ​ന. പോ​ലീ​സ് വെ​ടി​വ​യ്പി​ല്‍ ആ​രും മ​രി​ച്ചി​ട്ടി​ല്ല. മ​രി​ച്ച​വ​രെ​ല്ലാം ക​ലാ​പ​കാ​രി​ക​ളു​ടെ വെ​ടി​യേ​റ്റാ​ണു മ​രി​ച്ച​ത്. ആ​ളു​ക​ളെ വെ​ടി​വ​ച്ചു​കൊ​ല്ലാ​നു​ള്ള ഉ​ദ്ദേ​ശ്യ​ത്തോ​ടെ ആ​രെ​ങ്കി​ലും തെ​രു​വി​ലി​റ​ങ്ങി​യാ​ല്‍ ഒ​ന്നു​കി​ല്‍ അ​യാ​ള്‍ മ​രി​ക്കു​ക​യോ അ​ല്ലെ​ങ്കി​ല്‍ പോ​ലീ​സു​കാ​ര്‍ മ​രി​ക്കു​ക​യോ ചെ​യ്യും എ​ന്നാ​യി​രു​ന്നു നി​യ​മ​സ​ഭ​യി​ല്‍ ആ​ദി​ത്യ​നാ​ഥി​ന്‍റെ പ്ര​സ്താ​വ​ന.

ഡി​സം​ബ​റി​ലെ ക​ലാ​പ​ത്തി​നു നേ​രെ പോ​ലീ​സ് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ പ്ര​ശം​സി​ക്ക​ണം. അ​ന്ന​ത്തെ പോ​ലീ​സ് ന​ട​പ​ടി​ക​ള്‍​ക്കു​ശേ​ഷം സം​സ്ഥാ​ന​ത്ത് ഒ​രു ക​ലാ​പ​വും ന​ട​ന്നി​ട്ടി​ല്ല. ജ​നാ​ധി​പ​ത്യ രീ​തി​യി​ലു​ള്ള പ്ര​തി​ഷേ​ധ​ത്തെ സ​ര്‍​ക്കാ​ര്‍ പി​ന്തു​ണ​യ്ക്കാ​റു​ണ്ട്. പ​ക്ഷേ, അ​ക്ര​മ​മു​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ച്ചാ​ല്‍ അ​വ​രു​ടെ ഭാ​ഷ​യി​ല്‍ ത​ന്നെ മ​റു​പ​ടി ന​ല്‍​കു​മെ​ന്നും യോ​ഗി പ​റ​ഞ്ഞു. ബി​ജ്നോ​റി​ല്‍ പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​ക്ഷോ​ഭ​ത്തി​നു​നേ​രെ വെ​ടി​യു​തി​ര്‍​ത്തെ​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീ​സ് സ​മ്മ​തി​ച്ചി​രു​ന്നു. പ്ര​ക്ഷോ​ഭ​ങ്ങ​ളി​ല്‍ ആ​കെ 22 പേ​ര്‍ മ​രി​ച്ചെ​ന്നാ​ണു സ​ര്‍​ക്കാ​ര്‍ ക​ണ​ക്ക്.

Read Previous

ആ​ഷി​ഖ് അ​ബു​വി​നു മ​ണി ഓ​ര്‍​ഡ​ര്‍ അ​യ​ച്ച്‌ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം

Read Next

തലസ്ഥാന ന​ഗ​രം ഇനി 24 മണിക്കൂറും സുരക്ഷിതം; മറ്റിടങ്ങളിലും ഉടന്‍

error: Content is protected !!