ഡബ്ല്യുഡബ്ല്യുഇ റെസ്ലിംഗ് താരം അണ്ടര്‍ടേക്കര്‍ വിരമിച്ചു

ഡബ്ല്യുഡബ്ല്യുഇ റെസ്ലിംഗ് താരം അണ്ടര്‍ടേക്കര്‍ വിരമിച്ചു. ഇനി ഒരിക്കലും താന്‍ റിങിലേക്കു മടങ്ങിവരാന്‍ ആഗ്രഹിക്കുന്നില്ലെന്നും കരിയറിലെ അവസാനത്തെ മത്സരമാണ് ദി ലാസ്റ്റ് റൈഡില്‍ താന്‍ നടത്തിയതെന്നും അദ്ദേഹം അറിയിച്ചു. അണ്ടര്‍ടേക്കറുടെ വിരമിക്കല്‍ ഡബ്യുഡബ്ല്യുഇയും തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. റെസ്ലിങ് ആരാധകരുടെ പ്രിയപ്പെട്ട താരമായ അണ്ടര്‍ടേക്കര്‍ 1990ലാണ് ഡബ്ല്യുഡബ്ല്യുഇയില്‍ ചേര്‍ന്നത്.

ഏഴു തവണ ഡബ്ല്യുഡബ്ല്യുഇ ചാന്പ്യനായിട്ടുള്ള അണ്ടര്‍ടേക്കര്‍ ആറു തവണ ടാഗ് ടീം കിരീടം സ്വന്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ പ്രൊഫഷണല്‍ റെസ്ലിംഗ് താരമായിരുന്നു
അണ്ടര്‍ടേക്കര്‍. ഡെഡ് മാന്‍ എന്ന് വിളിപ്പേരുള്ള അണ്ടര്‍ടേക്കറിന്റെ റെസ്ലിങ് പ്രകടനം പ്രേക്ഷകരില്‍ ആനന്ദവും ആകാംഷയും ആശങ്കയും ഒരു പോലെ നിറച്ചിരുന്നു.

റെസ്ലിങ് ആരാധകരെ ഒന്നടങ്കം ദുഖത്തിലാഴ്ത്തിയാണ് 55 കാരനായ സൂപ്പര്‍ താരത്തിന്റെ പിന്‍മാറ്റം. മാര്‍ക്ക് വില്യം കലാവെ എന്ന അണ്ടര്‍ടേക്കര്‍ എക്കാലത്തെയും മികച്ച താരമായിരുന്നു.

Read Previous

പ്രീ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് ലൈവ് ഓണ്‍ലൈന്‍ ക്ലാസുമായി എസ്.എ.ബി.റ്റി.എം സ്‌കൂള്‍

Read Next

കൊറോണ കാലത്തെ പെട്രോൾ ഡീസൽ വില വർദ്ധനവ് ജനങ്ങളോടുള്ള വെല്ലുവിളിയും വഞ്ചനയും: ജോണി നെല്ലൂർ

error: Content is protected !!