ടി20 ലോകകപ്പ് 2022ലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

കൊറോണ വൈറസ് ബാധ ഇനിയും നിയന്ത്രണ വിധേയമായിട്ടില്ലാത്ത സാഹചര്യത്തില്‍ ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം ഒക്ടോബര്‍ – നവംബര്‍ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പ് 2022ലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോകകപ്പിന്റെ ഭാവിയെക്കുറിച്ചും ക്രിക്കറ്റ് പുനരാരംഭിക്കുമ്പോള്‍ നടപ്പാക്കേണ്ട പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങ ളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ ഐസിസി വ്യാഴാഴ്ച യോഗം ചേരുന്നുണ്ട്. ടി20 ലോകകപ്പ് ഈ വര്‍ഷമുണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞുവെന്നാണ് സൂചനകള്‍. ഇന്ത്യയില്‍ സാഹചര്യം മെച്ചപ്പെടുകയാണെങ്കില്‍ ട്വന്റി 20 ലോകകപ്പ് നടക്കേണ്ടിയിരുന്ന ഒക്ടോബര്‍ – നവംബര്‍ സമയത്ത് ഐപിഎല്‍ നടത്താൻ ധാരണയായെന്നും റിപ്പോർട്ടുണ്ട്.

Read Previous

ആരോഗ്യ സംരക്ഷണത്തിന് വഴുതനങ്ങ ജ്യൂസ്

Read Next

രണ്ട് മിനിറ്റില്‍ ഇരുപതിനായിരം ഡൗണ്‍ലോഡുകള്‍; ട്രയലില്‍ കുതിച്ച് ബെവ് ക്യൂ

error: Content is protected !!