ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ടീം ഇന്ത്യക്ക് ഓറഞ്ച് ജഴ്‌സി

മാഞ്ചസ്റ്റര്‍: ലോകകപ്പ് 2019ന്റെ അടുത്ത അങ്കത്തിനിറങ്ങുമ്പോള്‍ ടീം ഇന്ത്യയുടെ നിറം നീലയായിരിക്കില്ല. പകരം ഓറഞ്ച്. ജൂണ്‍ മുപ്പതിന് നടക്കുന്ന ഇംഗ്ലണ്ട്- ഇന്ത്യാ മത്സരത്തില്‍ ഓറഞ്ച് ജഴ്‌സിയായിരിക്കും ടീം ഇന്ത്യ ധരിക്കുകയെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇംഗ്ലണ്ട് ലോകകപ്പില്‍ ഓരോ ടീമുകള്‍ക്കും അവരുടെ പ്രധാന ജഴ്‌സിയ്‌ക്കൊപ്പം മറ്റൊന്നു കൂടെ ഐസിസിയുടെ നിയമപ്രകാരമുണ്ട്.

ഹോം ടീമായ ഇംഗ്ലണ്ട് നീല ജഴ്‌സി അണിയുന്നത് കൊണ്ടാണ് ഇന്ത്യക്ക് രണ്ടാം ജഴ്‌സി ഉപയോഗിക്കേണ്ടി വരുന്നത്. ഇന്ത്യക്കെതിരെ കളിക്കുമ്ബോള്‍ അഫ്ഗാനിസ്ഥാന് അവരുടെ നീലയ്ക്ക് പകരമുള്ള ചുവപ്പ് ജഴ്‌സി അണിയേണ്ടി വരും.

പാക്കിസ്ഥാനെ നേരിടുമ്ബോള്‍ ബംഗ്ലാദേശും ചുവപ്പ് ആണ് ധരിക്കുക. ഇംഗ്ലണ്ടിനെയും ഇന്ത്യയെയും നേരിടുമ്ബോള്‍ ശ്രീലങ്കയ്ക്ക് രണ്ടാം ജഴ്‌സിയായി മഞ്ഞ ഉപയോഗിക്കേണ്ടി വരും. ഇത്തവണ അമ്ബയര്‍മാരുടെ വേഷത്തിനും ഐസിസി മാറ്റം കൊണ്ടു വന്നിട്ടുണ്ട്. ക്രിക്കറ്റ് നെക്‌സറ്റ് ആണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

11 RDads Place Your ads small

Avatar

News Editor

Read Previous

നാഗചൈതന്യയുമായുള്ള വിവാഹശേഷം അവസരങ്ങള്‍ കുറഞ്ഞു: സാമന്ത

Read Next

ബിനോയ് കോടിയേരി ഒളിവില്‍ ? ബിനോയിയെ കസ്റ്റഡിയിലെടുക്കും: ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ്:

error: Content is protected !!