ആഗോള കൊവിഡ് ബാധിതര്‍ 10,559,000 ആയി

ആഗോള കൊവിഡ് ബാധിതര്‍ 10,559,000 ആയി. 512,900 പേര്‍ക്ക് ഇതിനകം ജീവന്‍ നഷ്ടപ്പെട്ടു.
57,83,996 പേര്‍ക്കാണ് ഇതുവരെ കോവിഡില്‍ നിന്ന് രോഗമുക്തി നേടാനായത്. അമേരിക്കയില്‍ ആകെ രോഗികളുടെ എണ്ണം 27,27,061ഉം മരണം 130106ലുമെത്തി. ബ്രസീലില്‍ ഇതിനകം 14,08,485 പേരാണ് വൈറസിന്റെ പിടിയിലായത്. ബ്രസീലില്‍ 59656 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. റഷ്യയില്‍ 9,320, ബ്രിട്ടനില്‍ 43,730, സ്പെയില്‍ 28,355 മരണങ്ങള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തു, മെക്സിക്കോയിലും പാക്കിസ്ഥാനിലും തുര്‍ക്കിയിലും കോവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു. മെക്സിക്കോയില്‍ 2,20,657 പേര്‍ക്കും, പാക്കിസ്ഥാനില്‍ 2,09,337 പേര്‍ക്കും തുര്‍ക്കിയില്‍ 2,00,412 പേര്‍ക്കുമാണ് കോവിഡ് ബാധിച്ചിട്ടുള്ളത്.

Related News:  മലപ്പുറം ജില്ലയിൽ ക്വാറന്റീൻ ലംഘിച്ച രണ്ട് യുവാക്കൾക്ക് കൊവിഡ് സ്ഥിരീകരിച്ചു

Read Previous

ചാവക്കാട് കടലില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹം ലഭിച്ചു

Read Next

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു; മിനിമം ചാര്‍ജില്‍ മാറ്റമില്ല

error: Content is protected !!