വനിതാ ക്രിക്കറ്റ് രണ്ടാം ടി-20: ഇന്ത്യക്ക് തോല്‍വി

0

Get real time updates directly on you device, subscribe now.

ന്യൂസിലാന്റിനെതിരായ വനിതാ ക്രിക്കറ്റ് രണ്ടാം ടി20യില്‍ ഇന്ത്യക്ക് തോല്‍വി. 136 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്‍ഡ് അവസാന പന്തില്‍ വിജയറണ്‍ നേടി. ആദ്യ മത്സരം വിജയിച്ച ന്യൂസിലന്റ് ഇന്നത്തെ ജയത്തോടെ 2-1ന് മൂന്ന് മത്സരങ്ങളുടെ പരമ്ബര സ്വന്തമാക്കി.

അഞ്ച് പേര്‍ രണ്ടക്കം കാണാതെ പുറത്തായപ്പോള്‍ 72 റണ്‍സ് നേടിയ ജെമിയ റോഡ്രിഗസും 36 റണ്‍സ് നേടിയ സ്മൃതി മന്ദാനയുമാണ് ഇന്ത്യയുടെ സ്‌കേര്‍ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്. മറുപടിക്കിറങ്ങിയ ന്യൂസിലന്റ് ഓപണര്‍ സൂസി ബെയ്റ്റ്സിന്റേയും ക്യാപ്റ്റന്‍ സറ്റേര്‍ത്വൈറ്റിന്റേയും സഹായത്തില്‍ വിജയത്തിലെത്തുകയായിരുന്നു.

അവസാന ഓവറില്‍ 9 റണ്‍സാണ് ന്യൂസിലന്റിന് വേണ്ടിയിരുന്നത്. ആദ്യ പന്ത് കെ.ജെ മാര്‍ട്ടിന്‍ ബൗണ്ടറിയിലേക്ക് പായിച്ചതോടെ അഞ്ച് പന്തില്‍ അഞ്ച് റണ്ണിലേക്ക് വിജയലക്ഷ്യം ചുരുങ്ങി. തുടര്‍ന്നുള്ള പന്തുകളില്‍ 2, 1, 1, 1 എന്നിങ്ങനെ റണ്‍സ് നേടിയാണ് ന്യൂസിലന്റ് വിജയം സ്വന്തമാക്കിയത്.

Leave A Reply

Your email address will not be published.