കൈകുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ

women , lover ,ARREST, MALAPPURAM

മലപ്പുറം: നിലമ്പൂർ വഴിക്കടവിൽ കൈകുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി ഇയ്യംകുന്ന് സ്വദേശി ചേലക്കുന്നൻ ജിനീഷ്(31), വഴിക്കടവ് വള്ളിക്കാട് വെട്ടിപറമ്പിൽ ലിസ(23) എന്നിവരെ ആണ് വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തത്. 11 മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ ഉപേക്ഷിച്ചാണ് മൊബൈൽ ഫോണിലൂടെ ഒരാഴ്ച മുമ്പ് മാത്രം പരിചയപ്പെട്ട സ്വകാര‍്യ ബസ് കണ്ടക്ടറോടൊപ്പം ലിസ ഒളിച്ചോടിയത്.

ലിസയുടെ ഭർത്താവിന്റെ പരാതിയിൽ കണ്ണൂർ ഇരിട്ടിയില് വച്ചാണ് ലിസയെയും കാമുകൻ ജിനീഷിനെയും പൊലീസ് പിടികൂടിയത്. മമ്പാട് സ്വകാര‍്യ കമ്പനിയിലെ അക്കൗണ്ടന്‍റായ ലിസ, ജിനീഷ് കണ്ടക്ടറായ വഴിക്കടവ്-കോഴിക്കോട് ബസിലാണ് യാത്ര ചെയ്തിരുന്നത്. യുവതിയെ കാണാതായതിനെ തുടര്‍ന്ന് വഴിക്കടവ് സ്വദേശിയായ ഭർത്താവ് ഈ മാസം 24 ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ ഉപേക്ഷിച്ച് പോയതിന് ശിശുസംരക്ഷണ നിയമപ്രകാരം ഇരുവർക്കുമെതിരെ ജാമ‍്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

Read Previous

രണ്ടര വയസ്സുകാരനെ കൊലപ്പെടുത്തി കിടക്കക്കടിയിലെ രഹസ്യ അറയില്‍ കിടത്തി അമ്മ കാമുകനൊപ്പം ഒളിച്ചോടി

Read Next

‘സ്വാമി ശാശ്വതീകാനന്ദ, ചങ്ങനാശേരിയിലെ പെണ്‍കുട്ടി എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട്‌ നിര്‍ണായകവിവരങ്ങള്‍ വെളിപ്പെടുത്തും ‘ -സുഭാഷ്‌ വാസു

error: Content is protected !!