രമേശ് ചെന്നിത്തലയുടെ മകന്‍ ഡോ. രോഹിത് വിവാഹിതനായി

WELLWISHER ADS RS

 

കൊച്ചി: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ ഡോ. രോഹിത് വിവാഹിതനായി. വ്യവസായിയായ ഭാസിയുടെ മകള്‍ ഡോ. ശ്രീജ ഭാസി ആണ് വധു. അങ്കമാലി ആഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു ചടങ്ങുകള്‍.

മുഖ്യമന്ത്രി പിണറായി വിജയൻ , സംസ്ഥാന മന്ത്രിമാരായ എസി മൊയ്തീന്‍, വിഎസ് സുനില്‍കുമാര്‍, എ.കെ ശശീന്ദ്രന്‍, സി. രവീന്ദ്രനാഥ് ,കര്‍ണ്ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി, ഡികെ ശിവ കുമാര്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , കെസി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എംപി വീരേന്ദ്ര കുമാര്‍,

എംഎ ബേബി , കെഎം മാണി , അബ്ദറബ്ബ് വയലാര്‍ രവി ,എംഎ യൂസഫ് അലി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള, എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, കുവൈറ്റ് വ്യവസായി കെജി എബ്രഹാം, ബെന്നി ബഹനാന്‍, ഡിജിപി ലോക്‌നാഥ് ബഹ്‌റ ,

കല്യാണ്‍ ടെക്‌സ്‌റ്റൈല്‍സ് എംഡി ടി എസ് പട്ടാഭിരാമന്‍ , മമ്മൂട്ടി, എംജി ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

Subscribe to our newsletter

Leave A Reply

Your email address will not be published.