നെല്ലിമറ്റത്ത് കുടിവെള്ളം പാഴാക്കി വാട്ടര്‍ അതോറിറ്റി: ടൗണിലെത്തുന്നവര്‍ക്ക് ദുരിതം: ഒരു ഭാഗത്ത് കുടിവെള്ളത്തിനായ് സമരം

നെല്ലിമറ്റം: കവളങ്ങാട് പഞ്ചായത്ത് ആസ്ഥാനത്തിനു മുന്നില്‍ നെല്ലിമറ്റം ടൗണിലെ കപ്പേളജംഗ്ഷനില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണ മെയിന്‍ പൈപ്പ് പൊട്ടി വന്‍തോതില്‍ കുടിവെള്ളം പാഴാകുന്നത് മൂലം ടൗണിലെ വ്യാപാരികളും ഇതുവഴി കാല്‍നട സഞ്ചാരികളും ദുരിതത്തിലായി.വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ റോഡിലേക്ക് ഒഴുകുന്ന വെള്ളം തെറിച്ച് വസ്ത്രങ്ങളില്‍ അഴുക്ക് പറ്റുന്നത് സ്ഥിര കാഴ്ചയായി.വാളാച്ചിറ ,പൈമറ്റം, മണിക്കിണര്‍ ഭാഗത്ത് കുടിവെള്ളമില്ലാതെ നാട്ടുകാര്‍ സമരത്തിലായതും ഇതിനിടയില്‍ ലഭ്യമാകേണ്ട കുടിവെള്ളം പാഴായി പോകുന്നതും അധികാരികളുടെ കടുത്ത അനാസ്ഥയാണെന്നും നാട്ടുകാര്‍ ആരോപിച്ചു. എത്രയും പെട്ടെന്ന് പൊതുവിതരണ പൈപ്പ് നന്നാക്കി കുടിവെള്ളം പാഴാക്കാതെയും ടൗണിലെ നാട്ടുകാരെ പകര്‍ച്ചവ്യാതിയില്‍ നിന്നും രക്ഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Manoj Gopi

Read Previous

യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച യുവതി കസ്റ്റഡിയിൽ

Read Next

സ്വകാര്യവത്കരിച്ചില്ലെങ്കില്‍ എയര്‍ഇന്ത്യ അടച്ചുപൂട്ടേണ്ടി വരുമെന്ന് വ്യോമയാനമന്ത്രി

error: Content is protected !!