‘അപമാനിക്കാന്‍ ശ്രമം; നിരപരാധിത്വം തെളിയിക്കും’; വിഎസ് ശിവകുമാര്‍

trivandum, vigilance

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്ബാദന കേസിലെ അന്വേഷണത്തിന്റെ ഭാഗമായി ബാങ്ക് ലോക്കര്‍ പരിശോധിച്ചതിനെപ്പറ്റി പ്രതികരണവുമായി മുന്‍ മന്ത്രി വിഎസ് ശിവകുമാര്‍. പൊതു പ്രവര്‍ത്തകനെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ശിവകുമാര്‍ പ്രതികരിച്ചു.

ലോക്കറിന്റെ താക്കോല്‍ വിജിലന്‍സിന് നല്‍കാതിരുന്നത് മനഃപൂര്‍വമാണെന്നത് വ്യാജ പ്രാചരണമാണ്. ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത് ശരിയല്ല, അതിനെതിരെ ശക്തമായി മുന്നോട്ടു പോകുമെന്നും ശിവകുമാര്‍ പറഞ്ഞു. ചില നിഗൂഢ ലക്ഷ്യങ്ങള്‍ വെച്ച്‌ തനിക്ക് ജനങ്ങള്‍ക്കിടയിലുള്ള പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേസില്‍ നിരപരാധിത്വം തെളിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിജിലന്‍സ് നിര്‍ദേശപ്രകാരം ബുധനാഴ്ച ബാങ്ക് അധികൃതര്‍ ശിവകുമാറിന്റെ ലോക്കര്‍ തുറന്നു കൊടുത്തിരുന്നു. താക്കോല്‍ നഷ്ടമായെന്ന ശിവകുമാറിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ലോക്കര്‍ പൊളിച്ചാണ് വിജിലന്‍സ് പരിശോധന നടത്തിയത്. ലോക്കര്‍ ശൂന്യമാക്കിയത് സംബന്ധിച്ച്‌ വിജിലന്‍സ് വിശദമായി അന്വേഷിക്കും.

Read Previous

സാമൂഹിക മാധ്യമങ്ങളിലൂടെ വര്‍​ഗീയ പരാമര്‍ശം; മലപ്പുറത്ത് പൊലീസുകാരനെതിരെ പരാതി

Read Next

തുണി സഞ്ചിയില്‍ ഒളിപ്പിച്ച്‌ ശരീരത്തില്‍ കെട്ടിവെച്ച നിലയില്‍ 24 ലക്ഷം

error: Content is protected !!