മൂന്നുലക്ഷത്തിലധികം വോളന്റിയര്‍മാരുമായി സന്നദ്ധ സേന

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WEBSITE,ONLINE,PASSED AWAY,DAILY,KERALAM, GOVERMENT,FOOD,SPORTS,POLICE,COURT,MLA,DEATH,GULF,SOUDHY,RIYAD,AMERICA,CHAINA,KARNADAKA,TAMILNADU,INDIA,ACCIDENT,PHOTOS,HEALTH,HOSPITAL,FRUITS,MINISTER,CHIEF MINISTER,PRIME MINISTER,MP,PARLIMENT,CPM,CPI,MUSLIM LEAUGE,KERALA CONGRESS, BJP, RSS,POPULAR FRONT,DYFI,YOUTH CONGRESS,YOUTH LEAUGE,DOCTORS,NURSE,MEDICAL TEAM,FIRE FORCE, LOCK DOWN,COVID 19,CORONA,TREATMENT,BREAK THE CHAIN,

തിരുവനന്തപുരം :സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സന്നദ്ധ സേനയിലേക്കുള്ള വോളന്റിയര്‍ രജിസ്‌ട്രേഷന്‍ മൂന്നു ലക്ഷം പിന്നിട്ടു. നിലവിലെ കണക്കനുസരിച്ച് 3,25,785 വോളന്റിയര്‍മാര്‍ സാമൂഹിക സന്നദ്ധ സേനയില്‍ റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതില്‍ 2,61,785 പുരുഷന്‍മാരും , 63947 സ്ത്രീകളും , 53 ഭിന്ന ലിംഗക്കാരും ഉള്‍പ്പെടുന്നു. ഇതുവരെ രജിസ്റ്റര്‍ ചെയ്തവരില്‍ 2,53,674 പേര്‍ 20നും 40 നും ഇടയില്‍ പ്രായമുള്ളവരാണ്.

നിലവില്‍ 25,434 കുടുംബശ്രീ പ്രവര്‍ത്തകരും, യുവജന കമ്മീഷന്റെ ഭാഗമായ 11,340 അംഗങ്ങളും, 10,150 NSS വോളന്റീയര്‍മാരും, യുവജനക്ഷേമ ബോര്‍ഡില്‍ നിന്നുമുള്ള 6,325 അംഗങ്ങളും, 5250 NCC കേഡറ്റുകളും, 3,422 Ex-Ncc കേഡറ്റുകളും സന്നദ്ധ സേനയുടെ ഭാഗമായിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിനോടകം 36000 സന്നദ്ധ സേന വോളന്റീയര്‍മാരെ നിയോഗിച്ചിട്ടുണ്ട്.

വിവര സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, എഞ്ചിനീയര്‍മാര്‍, കായികതാരങ്ങള്‍, ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍,വിദ്യാര്‍ഥികള്‍ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവര്‍ സന്നദ്ധ സേനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. മരുന്നുവിതരണം, അവശ്യസാധനങ്ങളുടെ ഹോം ഡെലിവറി,സാമൂഹിക അടുക്കള, രക്തദാനം, വിത്ത് വിതരണം ഉള്‍പ്പടെയുള്ള മേഖലകളിലാണ് നിലവില്‍ ഇവര്‍ പ്രവര്‍ത്തിച്ചുവരുന്നത്.

കേരളം അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന പ്രകൃതിദുരന്തങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതിസന്ധിഘട്ടങ്ങളില്‍ ദുരന്തനിവാരണ രംഗത്ത് സേവന സന്നദ്ധരായെത്തുന്ന ഒരു സേനയെ വാര്‍ത്തെടുക്കുക എന്നതാണ് സന്നദ്ധ സേനയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കോവിഡ് പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ സന്നദ്ധ സേന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുവാന്‍ 20 വയസ്സ് മുതല്‍ 40 വയസ്സ് വരെയുള്ളവരോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്തിരുന്നു. പൊതുജനങ്ങളില്‍ നിന്നും അനുകൂല പ്രതികരണം ലഭിച്ചതോടെ ദിവസങ്ങള്‍ക്കുള്ളില്‍ 12,000 അംഗങ്ങളില്‍ നിന്നും 3,25,785 അംഗങ്ങളിലേക്ക് രജിസ്‌ട്രേഷന്‍ വര്‍ധിക്കുകയായിരുന്നു. 3.4 ലക്ഷം വോളന്റിയര്‍മാരുടെ അംഗത്വമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സംസ്ഥാനത്ത് 100 പേര്‍ക്ക് ഒരു സന്നദ്ധ സേന വോളണ്ടിയര്‍ എന്ന തോതിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. സന്നദ്ധ സേനാ അംഗങ്ങള്‍ക്ക് പ്രാവീണ്യമുള്ള മേഖലകള്‍ക്ക് അനുസരിച്ച് അവരുടെ സേവനം പുനക്രമീകരിക്കുന്നതായിരിക്കും. മല്‍സ്യത്തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്ന് സാമൂഹിക സന്നദ്ധ സേന ഡയറക്ടര്‍ അമിത് മീണ ഐഎഎസ് അറിയിച്ചു.  ഫയര്‍ & സേഫ്റ്റി, കേരളാ പോലീസ് ,വനം, ദുരന്തനിവാരണം തുടങ്ങിയ വിവിധ വകുപ്പുകളില്‍ നിന്നും എഴുന്നൂറോളം മാസ്റ്റര്‍ ട്രെയിനര്‍മാരാകും ഇതിലേക്കുള്ള പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കുക.

ജില്ലാതലത്തില്‍ ആയിരിക്കും സാമൂഹിക സന്നദ്ധ സേന വോളന്റിയര്‍മാര്‍ക്ക് പരിശീലനം ലഭ്യമാക്കുക. സര്‍ക്കാരിന്റെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നല്‍കി വരുന്ന സേവനങ്ങള്‍ സമൂഹത്തിലെ എല്ലാ തലങ്ങളിലേക്കും എത്തിക്കുന്നതില്‍ സന്നദ്ധ സേന ശ്രദ്ധ ചെലുത്തുമെന്ന് സേന ഡയറക്ടര്‍ അമിത് മീണ പറഞ്ഞു. സന്നദ്ധ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന കണ്ട്രോള്‍ റൂം അനര്‍ട്ട്, ഐറ്റി മിഷന്‍ എന്നിവരുടെ സഹകരണത്തോടെ സജ്ജീകരിച്ചിരുട്ടുണ്ട്. 16നും 65നും മധ്യേ പ്രായമുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ശാരീരികക്ഷമത ഉള്ള ഏതൊരാള്‍ക്കും സന്നദ്ധ സേനയില്‍ അംഗമാകാം.

www.sannadhasena.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടത്.

Read Previous

ഓഹരി വില്‍പ്പന: മാന്ദ്യം മറികടക്കാന്‍ ലുലുഗ്രൂപ്പിന്റെ തന്ത്രം

Read Next

സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വര്‍ധന. ഗ്രാമിന് 50 രൂപ വര്‍ദ്ധിച്ച് 4225 രൂപയായി

error: Content is protected !!