തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് സേ​വാ​ഗ്

ന്യൂ​ഡ​ല്‍​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നു​ള്ള ബി​ജെ​പി ഓ​ഫ​ര്‍ നി​ര​സി​ച്ച്‌ മു​ന്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം വീ​രേ​ന്ദ​ര്‍ സേ​വാ​ഗ്. ഡ​ല്‍​ഹി​യി​ലെ ഉ​ന്ന​ത നേ​താ​വാ​ണ് സേ​വാ​ഗ് ബി​ജെ​പി​യു​ടെ വാ​ഗ്ദാ​നം നി​ര​സി​ച്ച വി​വ​രം അ​റി​യി​ച്ച​ത്. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ല്‍ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് സേ​വാ​ഗ് അ​റി​യി​ച്ചു.

സേ​വാ​ഗും സ​ഹ​താ​രം ഗൗ​തം ഗം​ഭീ​റും രാ​ഷ്ട്രീ​യ​ത്തി​ല്‍ പ്ര​വേ​ശി​ച്ചേ​ക്കു​മെ​ന്ന് ശ​ക്ത​മാ​യ അ​ഭ്യൂ​ഹം നി​ല​നി​ല്‍​ക്കു​ക​യാ​ണ്. ഇ​രു​വ​രും ഡ​ല്‍​ഹി​യി​ല്‍ ബി​ജെ​പി ടി​ക്ക​റ്റി​ല്‍ മ​ത്സ​രി​ച്ചേ​ക്കു​മെ​ന്നും വാ​ര്‍​ത്ത​ക​ളു​ണ്ട്. ഇ​തി​നി​ടെ​യാ​ണ് സേ​വാ​ഗ് മ​ത്സ​രി​ക്കി​ല്ലെ​ന്ന വി​വ​രം ബി​ജെ​പി നേ​താ​വു​ത​ന്നെ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ബി​ജെ​പി​യു​ടെ സി​റ്റിം​ഗ് സീ​റ്റാ​യ വെ​സ്റ്റ് ഡ​ല്‍​ഹി​യി​ലെ സീ​റ്റാ​ണ് സേ​വാ​ഗി​നു വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ല്‍ വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ല്‍ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് സേ​വാ​ഗ് അ​റി​യി​ച്ച​താ​യി ബി​ജെ​പി ഉ​ന്ന​ത​ന്‍ പ​റ​ഞ്ഞു.

Subscribe to our newsletter

Leave A Reply

Your email address will not be published.