‘അടുക്കളയുടെ കാര്യം മഹാകഷ്ടമാണ്‌’; ബിജെപി നേതാക്കളുടെ പഴയ വീഡിയോ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

gas price, social media, bjp, sobha surendran

കൊച്ചി: പാചക വാതക വില കുത്തനെ കൂട്ടിയ കേന്ദ്രസര്‍ക്കാരിനെതിരായ ജനരോഷം ഉയരുകയാണ്. തെരുവുകള്‍ മുതല്‍ സൈബര്‍ ഇടങ്ങളില്‍ വരെ വ്യത്യസ്തമായ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. അതിനിടെ യുപിഎ സര്‍ക്കാരിന്റെ കാലത്ത് പാചകവാതക വില വര്‍ധനവിനെതിരെ ബിജെപി നേതാക്കള്‍ പങ്കുവെച്ച ആധികളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ‘അടുക്കളയുടെ കാര്യം വളരെ കഷ്ടമാണ്..’ എന്നു തുടങ്ങുന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ വീഡിയോയാണ് അതില്‍ ഏറെ ശ്രദ്ധേയം.

കൂടാതെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി മുന്‍പ് പാചകവാതക വിലവര്‍ധനവിനെതിരെ നടത്തിയ പ്രതിഷേധത്തിന്റെ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്.
ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ വന്‍വര്‍ധനവാണ് ഉണ്ടായത്. ഒറ്റയടിക്ക് 146 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. 850രൂപ 50 പൈസയാണ് പുതിയ വില.വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില കഴിഞ്ഞ ആഴ്ച കൂട്ടിയിരുന്നു. 2014 ജനുവരിക്കു ശേഷമുള്ള ഏറ്റവും വലിയ വര്‍ധനയാണിത്. അന്നു സിലിണ്ടറിന് 220 രൂപയാണു വര്‍ധിപ്പിച്ചിരുന്നത്. കഴിഞ്ഞ ആറു മാസത്തിനിടെ മാത്രം സിലിണ്ടര്‍ വിലയില്‍ 284 രൂപ കൂടി.

 

പാചകവാതക വില വർധന കാരണം ഉളളി തൊട്ടു മഞ്ഞൾ വരെ വിലകൂടിയതിൽ പ്രതിഷേധിക്കുന്ന ഒരു പാവം വീട്ടമ്മ…

Posted by Jinu Neelan Unni on Wednesday, February 12, 2020

Read Previous

ബസ് എടുക്കുന്നതിനിടെ വാതിൽപ്പടിയിൽ നിന്ന വിദ്യാർത്ഥിയെ ക്ലീനർ തള്ളിയിട്ടു: പ്രതി പിടിയില്‍

Read Next

തീവണ്ടിയിലെ ഗായകര്‍ക്കൊപ്പം പാട്ടുപാടിയും താളമിട്ടും എംഎല്‍എമാര്‍: വീഡിയോ വൈറല്‍

error: Content is protected !!