flood top

രണ്ട് കടുവകളെ ദത്തെടുത്ത് വിജയ് സേതുപതി;

മൃഗശാലയ്ക്ക് അഞ്ച് ലക്ഷത്തിന്റെ ചെക്ക് കൈമാറി

ചെന്നൈ: നടന്‍ വിജയ് സേതുപതി കടുവകളെ ദത്തെടുത്തു. അഞ്ചും നാലരവയസും പ്രായമുളള രണ്ട് പെണ്‍ കടുവകളെയാണ് ചെന്നൈ വണ്ടലൂര്‍ മൃഗശാലയില്‍ നിന്നും നടന്‍ ദത്തെടുത്തത്.  കടുവകളെ സംരക്ഷിക്കുന്നതിനായി മൃഗശാല അധികൃതര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ചെക്കും താരം കൈമാറി.

തന്റെ സുഹൃത്ത് വഴിയാണ് മൃഗങ്ങളെ ദത്തെടുക്കുന്ന കാര്യം അറിഞ്ഞത്. അതിനുശേഷം മൃഗശാല അധികൃതരുമായി ബന്ധപ്പെട്ട് രണ്ട് കടുവകളെ ദത്തെടുക്കുകയായിരുന്നു. ആറ് മാസത്തിന് ശേഷം മറ്റ് മൃഗങ്ങളെയും ഇതുപോലെ ദത്തെടുക്കാന്‍ ആലോചിക്കുന്നുണ്ടെന്നും,  മൃഗശാലകളില്‍ നിന്നും ഒരു മൃഗത്തിനെ എങ്കിലും ആളുകള്‍ ദത്തെടുക്കണമെന്നും താരം പറഞ്ഞു.  മൃഗങ്ങളെ ദത്തെടുക്കല്‍ പദ്ധതി വണ്ടലൂര്‍ മൃഗശാലയില്‍ ആരംഭിച്ചത് 2009 ലാണ്. 71.61 ലക്ഷം രൂപയാണ് ഈ പദ്ധതി പ്രകാരം കഴിഞ്ഞ വര്‍ഷം വരെ മൃഗശാലയ്ക്ക് ലഭിച്ചിരുന്നത്.

Subscribe to our newsletter
11 RDads Place Your ads small

Leave A Reply