വിഎസ്ശിവകുമാർ എംഎൽഎയുടെ വീട്ടിലെ വിജിലന്‍സ് റെയ്ഡ് പത്താം മണിക്കൂറില്‍

vigilance raid, vs shivakumar mla

തിരുവനന്തപുരം: അനധികൃത സ്വത്ത് കേസിൽ മുൻമന്ത്രി വിഎസ്ശിവകുമാർ എംഎൽഎയുടെ വീട്ടിൽ ഒന്‍പതു മണിക്കൂറിലേറെയായി വിജിലൻസ് റെയ്ഡ്. കൂട്ട് പ്രതികളുടെയും വീടുകളിലും റെയ്ഡ് തുടരുകയാണ്. ബിനാമി ഇടപാടുകളുടെ വിവരങ്ങളാണ് വിജിലൻസ് സംഘം പരിശോധിക്കുന്നത്. വി എസ് ശിവകുമാറിനറെ ശാസ്തമംഗലത്തെ വീട്ടിൽ രാവിലെ എട്ടരമണിക്ക് തുടങ്ങിയ റെയ്ഡാണ് ഇപ്പോഴും തുടരുന്നത്. ആരോഗ്യം, ദേവസ്വം മന്ത്രിയായിരിക്കെ ബിനാമി പേരിൽ ശിവകുമാർ വൻതോതിൽ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം. ശിവകുമാറിനോടൊപ്പം പ്രതിപട്ടികയിൽ ഉള്ള ഡ്രൈവർ ഷൈജു ഹരൻ, എൻഎസ് ഹരികുമാർ, എംഎസ് രാജേന്ദ്രൻ എന്നിവരുടെ വീടുകളിലും വിജിലൻസ് സംഘം പരിശോധന നടത്തി. ശിവകുമാർ ഉൾപ്പെടെയുള്ള പ്രതികളുടെ ബാങ്ക് നിക്ഷേപങ്ങൾ, ആധാരങ്ങൾ, സ്വർണം എന്നിവയുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. പ്രതികളിലൊരാളായ ഹരികുമാർ വഞ്ചിയൂരിൽ വാങ്ങിയ അഞ്ചു സെന്റ് വീട്, ശാന്തി വിള എം.രാജേന്ദ്രൻ ബേക്കറി ജംഗ്ഷനിൽ വാങ്ങിയ ഭൂമി എന്നിവയെ കുറിച്ചുള്ള വിവരങ്ങളും അന്വേഷിക്കുന്നുണ്ട്. പിടിച്ചെടുക്കുന്ന രേഖകൾ വിശദമായ പരിശോധിക്കും.

Read Previous

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ലേ​ക്ക് ജീ​പ്പ് ഇ​ടി​ച്ചു​ക​യ​റി മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്

Read Next

നടൻ ചെമ്പൻ വിനോദ് വീണ്ടും വിവാഹിതനാകുന്നു

error: Content is protected !!