വ്യാജഎസ്റ്റിമേറ്റില്‍ കബനി പാലസ് ഉടമയില്‍നിന്നും കെഎസ്ഇബി അനധികൃതമായി 8ലക്ഷം ഈടാക്കി

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY

മൂവാറ്റുപുഴ: ഇലക്ട്രിക്കല്‍ സെക്ഷനാഫീസില്‍ വിജിലന്‍സ് റെയ്ഡ്. നിരവധി രേഖകള്‍ പിടിച്ചെട്ടുത്തു. ഹോട്ടല്‍ വ്യാപാരി കഴിഞ്ഞ ജനുവരിയില്‍ ബോര്‍ഡിന്റെ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. അനാവശ്യമായി പണം അടപ്പിക്കുകയും ചെയ്യാത്ത ജോലിക്കു വരെ പണം ഈടാക്കുകയും ചെയ്തുവെന്നായിരുന്നു വ്യാപാരിയുടെ പാരാതി. അന്വേഷണ സംഘം അസിസ്റ്റന്റ് എന്‍ജിനീയര്‍, സബ് എന്‍ജിനീയര്‍, മറ്റുദ്യോഗസ്ഥര്‍ എന്നിവരെ ചോദ്യം ചെയ്തു. രേഖകള്‍ പരിശോധിച്ച സംഘം പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തുകയും സ്ഥല പരിശോധന നടത്തുകയും ചെയ്തു. പരാതിക്കാരന് വലിയ നഷ്ടമുണ്ടാക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നിരിക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

കബനി പാലസ് പരാതിയില്‍ പറയുന്നത്: മൂവാറ്റുപുഴ എം.സി.റോഡില്‍ പഴയ എക്സൈസ് സര്‍ക്കിള്‍ ഓഫീസിനു സമീപം പ്രവര്‍ത്തനം തുടങ്ങിയ കബനി പാലസ് ഹോട്ടലിലേക്ക് വൈദ്യുതി കണക്ഷന്‍ എടുക്കുന്നതിന് 11 ലക്ഷത്തോളം രൂപ മൂവാറ്റുപുഴ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഉദ്യോഗസ്ഥര്‍ അനാവശ്യ എസ്റ്റിമേറ്റ് തയ്യാറാക്കിയും ഉപയോഗിക്കാതെയും ഈടാക്കിയെന്നാണ് ഉടമ സി.കെ.ഷാജിയുടെ പരാതിയില്‍ പറയുന്നത്. മൂന്നു ലക്ഷം രൂപ മാത്രം പരമാവധി ചിലവ് വരാവുന്ന സ്ഥലത്താണ് 11 ലക്ഷം ഈടാക്കിയത്. കോണ്‍ക്രീറ്റ് പോസ്റ്റ് ഉപയോഗിക്കാമായിരുന്നിടത്ത് 11 മീറ്റര്‍ ഉയരമുള്ള ഇരുമ്പ് കാലുകള്‍ സ്ഥാപിച്ചത് വലിയ നഷ്ടമുണ്ടാക്കി. ഇതു മൂലം ഒന്നര ലക്ഷമായി കുറയുമായിരുന്ന സാധനങ്ങളുടെ എസ്റ്റിമേറ്റ് തുക ഏഴു ലക്ഷമാക്കി മാറ്റി. ഒരു പോസ്റ്റിന് 4000 രൂപമാത്രം ചിലവു വരുന്നിടത്ത് 22,000 രൂപ വീതം ചിലവ് വരുന്ന 14 പോസ്റ്റിന് പണം വാങ്ങി. ഇതില്‍ 13 പോസ്റ്റ് മാത്രമാണ് സ്ഥാപിച്ചത്. മാത്രമല്ല ഇരുമ്പ് പോസ്റ്റ് ഉപയോഗിച്ചാല്‍ തന്നെ നാലു ലക്ഷത്തില്‍ താഴെ മാത്രം ചിലവുവരുന്നിടത്ത് 11 ലക്ഷത്തോളം രൂപ അടപ്പിച്ചു. പലയിടങ്ങളിലും അനാവശ്യമായി പോസ്ററുകള്‍ സ്ഥാപിച്ചിരിക്കുന്നതായും പരാതിയുണ്ട്. റോഡ് നിര്‍മ്മാണത്തെത്തുടര്‍ന്ന് മുറിച്ച ലൈനുകള്‍ പുനസ്ഥാപിക്കാനുള്ള തുക കെ.എസ്.ടി.പി.യില്‍ നിന്ന് ഈടാക്കണമെന്നിരിക്കെ ആ പണം കൂടി തന്നില്‍ നിന്ന് ഈടാക്കിയാണ് കണക്ഷന്‍ നല്കിയതെന്ന് പരാതിയുണ്ട്. മാത്രമല്ല അടുത്തുള്ള 11 കെ.വി.ലൈനില്‍ നിന്ന് കണക്ഷന്‍ കൊടുക്കാതെ വളരെ ദൂരെ നിന്നും ലൈന്‍ വലിച്ചതും മനപ്പൂര്‍വ്വം നഷ്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും 1400 മീറ്റര്‍ കമ്പിക്ക് പണമടപ്പിച്ചെങ്കിലും പഴയ കമ്പിയാണ് ഉപയോഗിച്ചിരിക്കുന്നതെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങളെല്ലാം വിജിലന്‍സ് സംഘം പരിശോധിച്ചു.

Related News:  'ബ്രേക്ക് ദി ചെയിൻ' ഡയറിയുമായി ഈസ്റ്റ് മാറാടി സ്കൂൾ

അസിസ്റ്റന്റ് എന്‍ജിനീയര്‍ കുഞ്ഞുണ്ണി, സബ് എന്‍ജിനീയര്‍ കെ.പി.ചന്ദ്രന്‍, അസിസ്റ്റന്റ് ഉഷ എന്നിവര്‍ക്കെതിരെയാണ് പരാതി നല്കിയിരിക്കുന്നത്. വൈദ്യുതി മന്ത്രി, ഓംബുഡ്സ്മാന്‍, മനുഷ്യാവകാശ കമ്മീഷന്‍ തുടങ്ങിയവര്‍ക്കും പരാതി നല്കിയിട്ടുണ്ട്. ഇതേ സെക്ഷനു കീഴിലാണ് രണ്ടു മാസം മുന്‍പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം കരാര്‍ തൊഴിലാളി അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് പുഴയില്‍ വീണത്. ഒരാളെ സസ്പെന്‍ഡ് ചെയ്യുകയും ഒരാളെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

Read Previous

പ്രളയത്തിന്റെ മറവില്‍ വന്‍ മണല്‍ക്കൊള്ള: മുല്ലപ്പള്ളി

Read Next

താരങ്ങളുടെ കഥയുമായി താരങ്ങൾ എത്തുന്നു “കൊച്ചിയുടെ താരങ്ങള്‍’

error: Content is protected !!