അറബിയുടെ പാസ്‌പോര്‍ട്ട് ജാമ്യം കൊടുത്ത് തുഷാറ് നാടുപറ്റാനുള്ള പദ്ധതി ഉപേക്ഷിക്കണം’: മുന്‍ എസ്.എന്‍.ഡി.പി. യോഗം പ്രസിഡന്റ് വിദ്യാസാഗര്‍

തൊടുപുഴ: ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളി മൂന്നുകോടി വരെ കൊടുക്കാമെന്ന് സമ്മതിച്ച സ്ഥിതിക്ക് നാസില്‍ അബ്ദുള്ള ആവശ്യപ്പെടുന്ന മൂന്ന് കോടി കൂടി കൊടുത്ത് ശ്രീനാരായണീയരെ കൂടുതല്‍ അപമാനത്തില്‍നിന്ന് രക്ഷിക്കണമെന്ന് അഡ്വ. സി.കെ.വിദ്യാസാഗര്‍.

‘ഉദാരമതിയായ യൂസഫലിയോട് വെള്ളാപ്പള്ളി പറഞ്ഞാല്‍ ആ മൂന്നുകോടി കൂടി തീര്‍ച്ചയായും അദ്ദേഹം കോടതിയില്‍ അടയ്ക്കും. തിരിച്ചുവന്ന് ഒരു തുഷാര്‍ ദുരിതാശ്വാസഫണ്ട് പിരിക്കാന്‍ യൂണിയനുകള്‍ക്ക് സര്‍ക്കുലര്‍ അയച്ചാല്‍ പത്തുകോടിയെങ്കിലും പുഷ്പംപോലെ പിരിച്ചെടുക്കാവുന്നതേയുള്ളൂ. അതില്‍നിന്ന്‌ മൂന്ന് കോടി യൂസഫലിക്ക് കൊടുത്താലും ഏഴുകോടിയെങ്കിലും ലാഭിക്കാം. ഏതായാലും അറബിയുടെ പാസ്‌പോര്‍ട്ട് ജാമ്യം കൊടുത്ത് നാടുപറ്റാനുള്ള പദ്ധതി ഉപേക്ഷിക്കണം’ -വിദ്യാസാഗര്‍ പ്രസ്താവനയില്‍ പറയുന്നു.

നാസില്‍ അബ്ദുള്ളയുടെ ഗതിയിലേക്ക് ഒരു സാധുഅറബിയെകൂടി തള്ളിവിടരുതെന്നാണ് തുഷാര്‍ വെള്ളാപ്പള്ളിയോടും വെള്ളാപ്പള്ളി നടേശനോടും ശ്രീനാരായണീയരുടെ അഭ്യര്‍ഥനയെന്ന് മുന്‍ എസ്.എന്‍.ഡി.പി. യോഗം പ്രസിഡന്റ് കൂടിയായ വിദ്യാസാഗര്‍ പറഞ്ഞു.

Read Previous

പോ​ലീ​സി​നെ ത​ല്ലാ​ന്‍ ആ​ഹ്വാ​നം ചെ​യ്ത ബി​ജെ​പി അ​ധ്യ​ക്ഷ​നെ​തി​രെ കേ​സ്

Read Next

ഫ്‌ളവേഴ്‌സ് മാര്‍ക്കറ്റിംഗ് മേധാവി ആന്റോ പുത്തിരി (53) അന്തരിച്ചു.

error: Content is protected !!