വെറ്ററിനറി ഡോക്ടര്‍മാരായി ജോലി ചെയ്യുവാന്‍ താത്പര്യമുളള തൊഴില്‍രഹിതരായ യുവ റ്റെറിനറി ബിരുദധാരികളെ തെരഞ്ഞെടുക്കുന്നു.

INTERVIEW,DOCTORS,RASHTRADEEPAM,JOBS

കൊച്ചി: ജില്ലയിലെ മൂവാറ്റുപുഴ, കിഴക്കമ്പലം, അങ്കമാലി ബ്ലോക്ക് പഞ്ചായത്തുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ പൂര്‍ണമായും താത്കാലികമായി, എംപ്ലോയ്മെന്റില്‍ നിന്നുളള നിയമനം നടക്കുന്നതു വരെയോ അല്ലാത്തപക്ഷം പരമാവധി 179 ദിവസത്തേക്ക് രാത്രി സമയങ്ങളില്‍ വെറ്ററിനറി ഡോക്ടര്‍മാരായി ജോലി ചെയ്യുവാന്‍ താത്പര്യമുളള തൊഴില്‍രഹിതരായ യുവ റ്റെറിനറി ബിരുദധാരികളെ തെരഞ്ഞെടുക്കുന്നു. സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്ട്രേഷന്‍ നേടിയിട്ടുളള വെറ്ററിനറി ബിരുദധാരികള്‍ നവംബര്‍ 14-ന് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം രാവിലെ 11-ന് എറണാകുളം സൗത്ത്, ക്ലബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തില്‍ വെറ്ററിനറി ഡോക്ടര്‍ തസ്തികയിലേക്ക് റിട്ടയേര്‍ഡ് വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2360648.

Read Previous

ദേശീയ അംഗീകാരം ലഭിച്ച പായിപ്ര കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് പഞ്ചായത്തിന്റെ ആദരം

Read Next

വാഹനപരിശോധന: ഡിജിറ്റല്‍ രേഖകള്‍ അംഗീകരിക്കണം: ഡി.ജി.പി

error: Content is protected !!