വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നിര്‍മ്മിച്ച് സ്‌കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥി ബേസില്‍ എല്‍ദോസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ഹ്രസ്വചിത്രം നീലക്കുറിഞ്ഞിയുടെ പ്രദര്‍ശനോദ്ഘാടനം

മൂവാറ്റുപുഴ: വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നിര്‍മ്മിച്ച് സ്‌കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥി ബേസില്‍ എല്‍ദോസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ഹ്രസ്വചിത്രം നീലക്കുറിഞ്ഞിയുടെ പ്രദര്‍ശനോദ്ഘാടനം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷകര്‍ത്താക്കളും അഭിനേതാക്കളായി.

> സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറിയുമായ പായിപ്ര രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചപ്പോള്‍

കഥാകൃത്തും സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറിയുമായ പായിപ്ര രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നവമാധ്യങ്ങളോടും ദൃശ്യഭാഷയോടും വിദ്യാര്‍ത്ഥി പ്രതിഭകള്‍ സര്‍ഗ്ഗാത്മകമായി പ്രതികരിക്കുന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ ഹ്രസ്വചിത്രമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്‌കൂള്‍ മാനേജര്‍ കമാന്റര്‍ സി.കെ. ഷാജി അദ്ധ്യക്ഷത വഹിച്ചു.

പ്രിന്‍സിപ്പാള്‍ അനിത കെ. നായര്‍, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്സ് ജിസ്സി മാത്യു, എം.പി.ടി.എ. പ്രസിഡന്റ് ജോളി റെജി, എസ്.പി.സി. പി.ടി.എ. പ്രസിഡന്റ് മാത്യു വി. ഡാനിയേല്‍ എന്നിവര്‍ സംസാരിച്ചു. പുതിയ കാലത്ത് വിദ്യാര്‍ത്ഥികള്‍ വന്ന് പതിക്കുന്ന ചതിക്കുഴികളെയാണ് ചിത്രം പ്രതിപാദിക്കുന്നതെന്ന് സംവിധായകന്‍ മാസ്റ്റര്‍ ബേസില്‍ എല്‍ദോസ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പ്രവര്‍ത്തകരേയും ആദരിച്ചു. ചടങ്ങിന് ശേഷം സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലും ചിത്രം പ്രദര്‍ശിപ്പിച്ചു.

ചിത്രത്തിന്റെ സന്ദേശം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ യൂട്യൂബ് ചാനല്‍വഴി റിലീസിന് ഒരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍.

Read Previous

മാവോയിസ്റ്റ് ദമ്പതികളുടെ മകളെ പീഡിപ്പിച്ച സംഭവം: അമാനവസംഘം നേതാവ് രജീഷ് പോളിനെ അറസ്റ്റ് ചെയ്തു

Read Next

ബ്രിട്ടന്റെ കാരുണ്യത്തിന് കാത്തു നിന്നില്ല: ഐഎസ് വനിതയുടെ കുട്ടി അഭയാര്‍ത്ഥി ക്യാമ്പില്‍ മരിച്ചു

Leave a Reply

error: Content is protected !!