വിഡിയോ കോണ്‍ഫറന്‍സിലൂടെ നിശ്ചയം നടത്തി

VEDIO CONFERNACE, MARRIAGE ENGAEMENT

കൊച്ചി: കൊറോണ വൈറസ് ബാധയുടെ പശ്ചാതലത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിവാഹ നിശ്ചയം വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടത്തി. എറണാകുളം സ്വദേശി രാകേഷിന്റെയും തൃശ്ശൂര്‍ അന്നനാട് സ്വദേശിനി അമൃത കൃഷ്ണയുടെയും വിവാഹമാണ് വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിശ്ചയിച്ചത്. അടുത്തമാസം 26നാണ് വിവാഹം. റബര്‍ ബോര്‍ഡ് ജീവനക്കാരന്‍ പെലക്കാട്ട് ഗോപാലകൃഷ്ണന്റെയും അധ്യാപിക സുനന്ദയുടെയും മകളാണ് അമൃത. റബര്‍ ബോര്‍ഡ് ജീവനക്കാരന്‍ പെലക്കാട്ട് ഗോപാലകൃഷ്ണന്റെയും അധ്യാപിക സുനന്ദയുടെയും മകനാണ് രാകേഷ്. ഇരുവരും ജോലിസ്ഥലങ്ങളിലാണ്. അമൃത ബെംഗളൂരുവില്‍ ബിപിസിഎല്‍ ഉദ്യോഗസ്ഥയാണ്. രാഹുല്‍ ചെന്നൈയില്‍ നിസാന്‍ കമ്ബനിയില്‍ എന്‍ജിനീയറും. വധുവിന്റെ അച്ഛന്‍ ഗോപാലക്കൃഷ്ണന്‍ വേദ പഠനം നടത്തിയയിട്ടുള്ളതിനാല്‍ പുറമെ നിന്നുള്ള കാര്‍മികരുടെ ആവശ്യമുണ്ടായിരുന്നില്ല. പ്രതിശ്രുത വരനും വധവും ഇരുവരുടെയും മാതാപിതാക്കളും മാത്രമാണ് വിഡിയോ കോണ്‍ഫറന്‍സിങ്ങില്‍ പങ്കെടുത്തത്.

Read Previous

സത്യവാങ്മൂലം കാണിച്ചിട്ടും പൊലിസിന്റെ തെറിവിളി; മുഖ്യമന്ത്രിക്ക് പരാതി

Read Next

ബൈക്കുമായി കറങ്ങാന്‍ അനുവദിച്ചില്ല: യുവാവ് ആത്മഹത്യ ചെയ്തു

error: Content is protected !!