01 RDads Front Top Josco

പിണറായി സര്‍ക്കാര്‍ എന്ത് തുടങ്ങിയാലും അത് അവസാനം ചെന്നെത്തുന്നത് ലാവ്‌ലിനില്‍ തന്നെ: വിഡി സതീശന്‍

 

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എ വിഡി സതീശന്‍. വിവാദത്തില്‍ പെട്ട എസ്.എന്‍.സി. ലാവ്ലിന്‍ കമ്പനിയുടെ മേജര്‍ ഷെയര്‍ ഹോള്‍ഡറും പ്രൈം ഇന്‍വെസ്റ്ററുമായ സിഡിപിക്യൂ എന്ന കനേഡിയന്‍ കമ്പനിയാണ് സര്‍ക്കാരിന്റെ ബോണ്ട് വാങ്ങിയിരിക്കുന്നത്.പിണറായി സര്‍ക്കാര്‍ എന്ത് തുടങ്ങിയാലും അത് അവസാനം ചെന്നെത്തുന്നത് ലാവ്‌ലിനില്‍ തന്നെയാണെന്ന് സതീശന്‍ പരിഹസിച്ചു. കുറിപ്പ് വായിക്കാം

പിണറായി സര്‍ക്കാരിന്റെ കിഫ്ബിക്കു വേണ്ടിയുള്ള മസാല ബോണ്ട് വില്‍പ്പന എരിവും പുളിയുമുള്ള മസാലയായി മാറിയിരിക്കുകയാണ്. വിവാദത്തില്‍ പെട്ട എസ്.എന്‍.സി. ലാവ്ലിന്‍ കമ്പനിയുടെ മേജര്‍ ഷെയര്‍ ഹോള്‍ഡറും പ്രൈം ഇന്‍വെസ്റ്ററുമായ CDPQ എന്ന കനേഡിയന്‍ കമ്പനിയാണ് സര്‍ക്കാരിന്റെ ബോണ്ട് വാങ്ങിയിരിക്കുന്നത്. CDPQന്റെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നേരത്തെ SNC ലാവ്‌ലിനില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ്. പിണറായി സര്‍ക്കാര്‍ എന്ത് തുടങ്ങിയാലും അത് അവസാനം ചെന്നെത്തുന്നത് ലാവ്‌ലിനില്‍ തന്നെയാണ്.

9.78% പലിശയ്ക്കാണ് ബോണ്ട് വിറ്റ് 2150 കോടി വാങ്ങിയിരിക്കുന്നത്. യു.ഡി.എഫ്.സര്‍ക്കാരിന്റെ കാലത്തു കൊച്ചി മെട്രോയ്ക്ക് വേണ്ടി 1350 കോടി രൂപ 25 വര്‍ഷത്തേക്ക് വാങ്ങിയിരിക്കുന്നത് 1.35% പലിശയ്ക്കാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 6-8% പലിശയ്ക്ക് 12000 കോടി രൂപ സ്റ്റേറ്റ് ബോണ്ട് വാങ്ങാന്‍ തയ്യാറായിട്ടും അതും ഈ സര്‍ക്കാരിന്റെ കണ്ണില്‍ പെട്ടില്ല. മസാല ബോണ്ട് വില്‍പ്പന കേരള ചരിത്രത്തിലെ മറ്റൊരു അഴിമതിയുടെ ആരംഭമാണ്. അഞ്ചു നയാ പൈസ ട്രഷറിയിലില്ലാത്ത കേരള സര്‍ക്കാരിന്റെ സമ്ബദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്ന തീരുമാനമാണ് സര്‍ക്കാരിന്റേത്.

Subscribe to our newsletter
11 RDads Place Your ads small

Leave A Reply