കോഴിക്കോട് ജില്ലയില്‍ വ്യാജ മദ്യ നിര്‍മ്മാണം : ഒരാൾ അറസ്റ്റിൽ

VAT, KOZHIKODE, ARREST

കോഴിക്കോട്: മദ്യവില്‍പ്പന ശാലകളും ബാറുകളും താല്‍ക്കാലികമായി അടച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ വ്യാജ മദ്യ നിര്‍മ്മാണം സജീവമായി.ഇതോടെ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ് പോലീസ്. പരിശോധനയില്‍ കാക്കൂര്‍ മാണിക്യം കണ്ടി സത്യന്‍ (62)ന്റെ വീട്ടില്‍ നിന്നും 200 ലിറ്റര്‍ വാഷും, ആറ് ലിറ്റര്‍ നാടന്‍ ചാരായവും, വാറ്റ് ഉപകരണങ്ങളും പിടികൂടി. കാക്കൂര്‍ എസ്.ഐ ആഗേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. ഇത് കൂടാതെ തിരുവമ്ബാടി സ്റ്റേഷന് പരിധിയിലുള്ള മുത്തപ്പന്‍ പുഴയില്‍ നടത്തിയ റെയ്ഡിലും വാഷും, വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. റൂറല്‍ ജില്ലാ പരിധിയില്‍ പരിശോധന ശക്തമാക്കുമെന്ന് റൂറല്‍ എസ്.പി ഡോ. എ ശ്രീനിവാസ് അറിയിച്ചു.

Read Previous

ആന്തമാന്‍ നിക്കോബാര്‍ ദ്വീപില്‍ ആദ്യത്തെ കോവിഡ്-19 കേസ് സ്ഥിരീകരിച്ചു

Read Next

എ​ത്ര ക​ടു​ത്ത കോ​വി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യ​വും നേ​രി​ടാ​ന്‍ കേ​ര​ളം ത​യാറെന്ന് മു​ഖ്യ​മ​ന്ത്രി

error: Content is protected !!